ന്യൂദല്‍ഹി: വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പ്രവീണ്‍കുമാര്‍ . കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ഈ താരത്തിനോട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടത്. []
കോര്‍പ്പറേറ്റ് ട്രോഫി മത്സരത്തിനിടെ എതിര്‍ടീമിലെ താരങ്ങളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ഈ വിഷയത്തില്‍ ബി.സി.സി.ഐയുടെ അച്ചടക്ക കമ്മറ്റി അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തെ കുറിച്ച് ഈ പേസ് ബൗളറോട് കമ്മറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബി.സി.സി.ഐയുടെ വിലക്കിനെ കുറിച്ച് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് താരത്തോട് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചെങ്കിലും താന്‍ വളരെ വിഷമത്തിലും നിരാശയിലുമാണ് ഇതിനെ കുറിച്ച് വിശദീകരിക്കാന്‍ താനില്ലെന്നും തന്റെ മൗനമാണ് ഇതിനുള്ള മറുപടിയെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
ടൂര്‍ണമെന്റിനു വേണ്ടിയുള്ള പതിനഞ്ചംഗ സ്‌ക്വാഡിന്റെ ഭാഗമാണ് മീററ്റില്‍ നിന്നുള്ള ഈ പേസ് ബൗളര്‍. അദ്ദേഹം മികച്ച ഇന്റര്‍നാഷണല്‍ കളിക്കാരനാണെന്നും, പ്രവീണിന്റെ സാന്നിധ്യം ടീമിന് വളരെയധികം സഹായകരമാണെന്നും അദ്ദേഹത്തിന്റെ സേവനം തങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ടെന്നും യു.പി.സി.എ ജനറല്‍ മാനേജര്‍ രോഹിത് തല്‍വാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ആരോപണം തെളിഞ്ഞാല്‍ പ്രവീണ്‍ ദീര്‍ഘകാലത്തേക്ക് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.