| Sunday, 2nd November 2014, 11:39 am

പ്രവാസി ബുക്ക് ട്രസ്റ്റ് അവാര്‍ഡ് പി.കെ പാറക്കടവിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എ.ഇ: യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ബുക്ക് ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ സര്‍ഗ്ഗ സമീക്ഷ അവാര്‍ഡിന് പി.കെ പാറക്കടവിന്റെ “തിരഞ്ഞെടുത്ത കഥകള്‍” എന്ന കൃതി അര്‍ഹമായി.

കുഞ്ഞുകഥകളിലൂടെ മനുഷ്യജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ അവതരിപ്പിക്കുന്ന പാറക്കടവിന്റെ കഥകള്‍ സമകാലിക മനുഷ്യാവസ്ഥകളുടെ ആവിഷ്‌ക്കാരങ്ങളാണെന്ന് പുരസ്‌കാരസമിതി വിലയിരുത്തി.

25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 2ന് ഷാര്‍ജയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ചന്ദ്രന്‍ ആയഞ്ചേരി, ഇ.കെ ദിനേശന്‍, റഫീഖ് മേമുണ്ട, അഹമ്മദ് മൂന്നാംകൈ എന്നീ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more