| Monday, 15th June 2020, 9:57 am

മൂന്ന് മാസം അവധിയും നാട്ടിലേക്ക് വിമാനവും; തൊഴിലാളികള്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തി പ്രവാസി മലയാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നെടുമ്പാശ്ശേരി: കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിയ തൊഴിലാളികള്‍ക്കായി പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസി മലയാളി. എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി ആര്‍ ഹരികുമാറാണ് 120 ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനം ഏര്‍പ്പാടാക്കിയത്. തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്.

എയര്‍ അറേബ്യ വിമാനമാണ് ഇദ്ദേഹം ചാര്‍ട്ടര്‍ ചെയ്തത്. തൊഴിലാളികളെ സൗജന്യമായാണ് നാട്ടിലെത്തിച്ചത്. ഷാര്‍ജയില്‍നിന്നുള്ളവരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

അദ്ദേഹത്തിന്റെ കമ്പനിയിലല്ലാത്ത ടിക്കറ്റിന് പണമില്ലാതെ വിഷമിച്ച 48 പേര്‍ക്കുകൂടി വിമാനത്തില്‍ ഇടം നല്‍കിയിട്ടുണ്ട്.

കൊവിഡ് പരിശോധന നടത്തി പി.പി.ഇ കിറ്റുകളും നല്‍കിയാണ് തൊഴിലാളികളെ അയച്ചത്. അവധിക്ക് നാട്ടിലെത്താന്‍ കഴിയാതിരുന്നവരെയും 60 വയസിന് മുകളില്‍ പ്രായമുള്ളവരെയുമാണ് പരിഗണിച്ചത്.

നാട്ടിലേക്ക് വരാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കുവേണ്ടി ഒരു വിമാനംകൂടി ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഹരികുമാര്‍ അറിയിച്ചിരിക്കുന്നത്.

1200ലേറെ തൊഴിലാളികളാണ് എലൈറ്റ് ഗ്രൂപ്പിലുള്ളത്. ഇവരില്‍ 90 ശതമാനവും മലയാളികളാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more