| Monday, 7th January 2013, 2:31 pm

പ്രവാസി ഭാരതീയ ദിവസിന് തുടക്കമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:പതിനൊന്നാമത് പ്രവാസി ഭാരതീയ ദിവസിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി ലേ മെറീഡിയനില്‍ നടന്നു. കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.[]

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, കെ.സി ജോസഫ്, എം.കെ രാഘവന്‍ എം.പി, വ്യവസായ പ്രമുഖന്‍ എം.എ യൂസുഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ അവസരങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, നഗരവികസന-പാര്‍ലമെന്ററിവകുപ്പ് മന്ത്രി കമല്‍നാഥ്, കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ശര്‍മ്മ, വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം.മാണി, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 9.30 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നിര്‍വഹിക്കും ഇതാദ്യമായാണ് പ്രവാസി ഭാരതീയ ദിവസ് കേരളത്തില്‍ നടത്തുന്നത്.

ഇന്ത്യയുടെ വളര്‍ച്ച, പൈതൃകവും പ്രവാസവും, പ്രവാസി യുവാക്കളെ വികസനത്തില്‍ പങ്കാളികളാക്കുന്നത് തുടങ്ങി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ബുധനാഴ്ച രാവിലെ ഒന്‍പതരയ്ക്ക് സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സെമിനാര്‍ നടക്കും.

തുടര്‍ന്നു വൈകിട്ട് അഞ്ചുമണിക്കാണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപന പ്രസംഗം നടത്തും. ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ രാഷ്ട്രപതി വിതരണം ചെയ്യും. സമ്മേളനത്തില്‍ 2,500 ലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്ന ഉച്ചക്ക് രണ്ടിന് നടക്കുന്ന രണ്ടാമത്തെ സെഷനില്‍ എം.പി. മാരായ കെ.പി.ധനപാലന്‍, പി.രാജീവ്, എം.എല്‍.എ മാരായ ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹനാന്‍, യു.എ.ഇ യിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ (ഐ.എസ്.സി.സി), പ്രസിഡന്റ് തോമസ് ജോണ്‍, സൗദി അറേബ്യയിലെ പ്രവാസി സംഘടനാ പ്രതിനിധി ബാലചന്ദ്രന്‍ നായര്‍, കുവൈറ്റിലെ ഇന്ത്യന്‍ ബിസിനസ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്.കെ.വാധവന്‍, ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് തരൂണ്‍ ബസു, മസ്‌കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍, മനാമയിലെ ഡെയ്‌ലി ട്രിബ്യൂണ്‍ മാനേജിങ് എഡിറ്റര്‍ സോമന്‍ ബേബി തുടങ്ങിയവര്‍ സംസാരിക്കും.

Latest Stories

We use cookies to give you the best possible experience. Learn more