| Friday, 9th January 2015, 8:43 am

അഷ്‌റഫ് താമരശ്ശേരിക്ക് പ്രവാസി ഭാരതീയ സമ്മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാനത്തിന് യു.എ.ഇ മലയാളിയായ അഷറഫ് താമരശ്ശേരി അര്‍ഹനായി. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പ്രവാസികള്‍ക്ക് അഷ്‌റഫ് നല്‍കിയ സഹായങ്ങളാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ അഷ്‌റഫ് 16 വര്‍ഷമായി അജ്മാനിലാണ് പ്രവര്‍ത്തിക്കുന്നത്.

15 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത് ഇതില്‍ ഏക മലയാളിയും അഷ്‌റഫ് ആണ്. അജ്മാനില്‍ ബിസ്സിനസുകാരനാണ് അഷ്‌റഫ്. തന്റെ തിരക്കുകള്‍ക്കിടയിലാണ് സ്വന്തം നാട്ടുകാര്‍ക്കു വേണ്ടിയുള്ള അഷ്‌റഫിന്റെ നിസ്വാര്‍ത്ഥ സേവനം. വിദേശത്തു നിന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള രേഖകള്‍ ശരിയാക്കുവാനും വിമാനത്താവളത്തിലേക്ക് എത്തിക്കുന്നത് വരെയുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയാണ് അഷ്‌റഫിന്റെ പതിവ്.

മാലാ മേത്ത (ആസ്‌ട്രേലിയ), ഡോണാള്‍ഡ് രബീന്ദര്‍നാഥ് റാമോതര്‍(ഗയാന), ഡോ. രാജാറാം സഞ്ജയ (മെക്‌സിക്കോ), കമല്‍ജിത് സിങ് ബക്ഷി (ന്യൂസീലന്‍ഡ്), രാജ്മല്‍ പരഖ് (ഒമാന്‍), ദൊരൈക്കണ്ണ് കരുണാകരന്‍( സീഷെല്‍സ്) ഈസോപ്പ് ഗുലാം പഹദ് (ദക്ഷിണാഫ്രിക്ക), ഭരത്കുമാര്‍ ജയന്തിലാല്‍ ഷാ (യു.എ.ഇ), മഹേന്ദ്രനാഞ്ചി മേത്ത (ഉഗാണ്ട), നാഥുറാംപുരി (ബ്രിട്ടണ്‍), രാജ് ലൂംബാ (ബ്രിട്ടണ്‍), സത്യനാരായണ നാഥല്ല(യു.എസ്), ഡോ. ലുല്ല കമലേഷ് (യു.എസ്), ഡോ. നന്ദിനി ഠണ്ഡന്‍( യു.എസ്) എന്നിവരാണ് പ്രവാസി ഭാരതീയ സമ്മാനത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

We use cookies to give you the best possible experience. Learn more