പ്രവാസികള്‍ ഏറെ പ്രതീക്ഷിക്കുന്ന പ്രവാസികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും വോട്ടവകാശം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രവാസി ഭാരതീയ ദിവസില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയേക്കാം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. വിദേശത്തെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വിസ യാഥാര്‍ത്ഥ്യമാവുന്നതിനുതിലേക്ക് നയിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കുള്ള പി.എം.ഒ കാര്‍ഡ്, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള ഒ.സി.എ കാര്‍ഡ് എന്നിവ ഒന്നിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും കേന്ദ്രസര്‍ക്കാര്‍ നടത്തും.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് ഏറെ പ്രാധാന്യം നല്‍കുന്ന പരിപാടിയില്‍ സര്‍ക്കാരിന്റെ മറ്റ് സാമ്പത്തിക പരിഷ്‌കരണ പദ്ധതികളെ പരിജയപ്പെടുത്തുന്ന പരിപാടികളും പ്രവാസി ഭാരതീയ ദിവസില്‍ സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ സംഭാവനകളെ അനുസ്മരിക്കുന്ന പ്രദര്‍ശനവും പ്രവാസി ഭാരതീയ ദിവസില്‍ നടക്കും.