കായംകുളം: ഉദ്യോഗസ്ഥ അനാസ്ഥയില്‍ മനംനൊന്ത് പൊതുവേദിയില്‍ വികാരധീനയായ പ്രതിഭാ ഹരി എം.എല്‍.എ. കായംകുളത്ത് വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ ഒന്നും എടുക്കാത്തതാണ് എം.എല്‍.എയെ വികാരധീനയാക്കിയത്.
കായംകുളം ശുഭയാത്ര പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
“”മുപ്പതിലധികം ആളുകളാണ് കായംകുളത്ത് മാത്രം റോഡപകടങ്ങളില്‍ മരിച്ചത്. അപകടം കണ്ട് മനസ്സ് വേദനിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ക്ക് തുറന്ന കത്തെഴുതേണ്ടി വന്ന ഹതഭാഗ്യയായ എം.എല്‍.എയാണ് ഞാന്‍”” പ്രതിഭാ ഹരി വിതുമ്പി കൊണ്ട് പറഞ്ഞു.
ALSO READ: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നതിനോടൊപ്പം മുസ്‌ലീം പള്ളികളേയും പരിഗണിക്കണം: ജാമിദ ടീച്ചര്‍
റോഡില്‍ ഒരു അടയാളം പോലും സ്ഥാപിക്കാന്‍ ട്രാഫിക്ക് പൊലീസ് തയ്യാറായില്ലെന്നും, അവര്‍ക്കിതൊരു പ്രശ്‌നമായി തോന്നുന്നില്ലെന്നും എം.എല്‍.എ പറഞ്ഞു.
ഗവണ്‍മെന്റ് പണം അനുവദിച്ചിട്ട് പോലും ചില ഉദ്യോഗസ്ഥര്‍ തയ്യാറാട്ടില്ലെന്നും എം.എല്‍.എ പറയുന്നു.
തുടര്‍ന്ന് സംസാരിക്കാന്‍ പ്രയാസപ്പെട്ട എം.എല്‍.എ, തനിക്ക് കരുത്തില്ലാത്തത് കൊണ്ടല്ല വികാരധീനയായതെന്നും പറഞ്ഞു. കയ്യൂക്ക് ഒന്നും കാണിക്കാന്‍ സാധിക്കില്ലെന്നും, മര്യാദ കാണിക്കണമെന്നും എം.എല്‍.എ തുടര്‍ന്ന് ആവശ്യപ്പെട്ടു.
ഗവണ്‍മെന്റ് കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും, എന്നാല്‍ ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്നും എം.എല്‍.എ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ഗവണ്‍മെന്റിനെ മോശമാക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ ശ്രമങ്ങളാണിതെന്നും, ഇവര്‍ ഗവണ്‍മെന്റിന്റെ ശത്രുക്കളാണെന്നും എം.എല്‍.എ ആരോപിച്ചു.