| Thursday, 26th October 2017, 11:47 am

'ഭീരുവായ ടിപ്പു കോട്ടക്ക് അകത്ത് കിടന്നാണ് മരിച്ചത്; ടിപ്പുവിനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവ്. കര്‍ണ്ണാടകയില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിന്‍ഹയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

ടിപ്പു സുല്‍ത്താന്റെ യുദ്ധതന്ത്രങ്ങളെയും, വീരമൃത്യവിനെയും പ്രകീര്‍ത്തിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസാതാവനെക്കെതതിരെയാണ് ട്വിറ്ററിലൂടെ പ്രതാപ് സിന്‍ഹ രംഗത്തെത്തിയത്.

മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ടിപ്പുവാണെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം മൂന്നാമത്തെയും നാലാമത്തെയും ആംഗ്ലോ- മൈസൂര്‍ യുദ്ധത്തില്‍ പരാജയപെട്ടത് , എന്തുകൊണ്ടാണ് ബ്രട്ടീഷുകാര്‍ക്കെതിരെ മിസൈല്‍ ഉപയോഗിക്കാതിരുന്നതെന്നാണ് ഒരു ട്വീറ്റില്‍ പ്രതാപ് ചോദിച്ചത്.

അടുത്ത ട്വീറ്റില്‍ ടിപ്പുവിന്റെ മരണത്തെയും പ്രതാപ് പരിഹസിക്കുന്നു. ടിപ്പു ഒരു വീരനായകനൊന്നുമല്ല വീരന്‍മാര്‍ യുദ്ധമുഖത്താണ് പൊരുതി മരിക്കുക. ഭീരുവായ ടിപ്പു കോട്ടക്ക് അകത്ത് കിടന്നാണ് മരിച്ചതെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിക്കുന്നു.


Also Readആനയെ മയക്കുന്ന അരിങ്ങോടരാണ് നരേന്ദ്രമോദി; രാഹുല്‍ ആരോമല്‍ ചേകവരും; അഡ്വ. എ ജയശങ്കര്‍


ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് വിവാദങ്ങല്‍ കത്തി നില്‍ക്കെ ടിപ്പു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീരപോരാളിയായിരുന്നു ടിപ്പുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു.കര്‍ണ്ണാടക നിയമസഭയായ വിധാന്‍സഭയുടെ അറുപതാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ച് ധീരനാണ് ടിപ്പുവെന്നും യുദ്ധ തന്ത്രങ്ങളില്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍ ആയിരുന്നു അദ്ദേഹമെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more