| Thursday, 24th January 2019, 11:40 pm

എന്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്; താന്‍ ഏത് നിമിഷവും ജയിലിലടക്കപ്പെടുമെന്നും പ്രതീഷ് വിശ്വനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താന്‍ ഏതു സമയത്തും അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കപ്പെടാമെന്ന് ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പ്രതികാര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസിന്റെ ആവശ്യത്തെ തുടര്‍ന്ന് മനീതികളെ തടഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണ് എന്ന് പറഞ്ഞു എന്റെ ജാമ്യം റദ്ദാക്കിയിട്ടുണ്ടെന്നും പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെ സ്വംഭിമാനത്തിനും അയ്യപ്പസ്വാമിയുടെ ആചാരസംരക്ഷണത്തിനും വേണ്ടി എത്ര തവണ ജയിലില്‍ അടയ്ക്കപ്പെട്ടാലും പോരാട്ടം തുടരുമെന്നും പ്രതീഷ് പറഞ്ഞു.

Read Also : കുടുംബം കുടുംബാധിപത്യം എന്നൊക്കെ ചിലര്‍ പറഞ്ഞു കുശുക്കുന്നത് കാര്യാക്കണ്ട; ആദ്യം നമുക്ക് ശിലായുഗം ഒന്ന് മറികടക്കാന്‍ ശ്രമിക്കാം പത്തരമാറ്റ് ജനാധിപത്യമൊക്കെ അതുകഴിഞ്ഞു മതി

“എന്നുവരെ ജീവനുണ്ടോ അന്നുവരെ യുദ്ധഭൂമിയില്‍ ഉണ്ടാകും. എന്നുവരെ യുദ്ധഭൂമിയില്‍ ഉണ്ടോ അന്ന് വരെ ഹിന്ദു സമൂഹത്തെ തോല്‍ക്കാന്‍ അനുവദിക്കില്ല. എല്ലാവരുടെയും പ്രാര്‍ഥനക്കും പിന്തുണക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി. സ്വാമിശരണം” എന്ന് പറഞ്ഞുകൊണ്ടാണ് പ്രതീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതീഷ് വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിയരുന്നു അറസ്റ്റ്. ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവരെ തടയാനെത്തിയ പൊലീസിനെ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

We use cookies to give you the best possible experience. Learn more