നടനെന്ന നിലയില്‍ പ്രതാപ് പോത്തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവ് തികച്ചും വിജയകരമായിരുന്നു.
എന്നാല്‍ സംവിധായകന് എന്ന നിലയില്‍ പ്രതാപ് പോത്തന്റെ ഒരു യാത്രാമൊഴിയും ഡെയ്സിയും ജനമനസുകളില്‍ ഇടംനേടിയ ചിത്രമായിരുന്നു. സംവിധായകന്റെ റോളില്‍ രണ്ടാമതും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രതാപ് പോത്തന്.
അജ്ഞലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കിയാണ് ഇദ്ദേഹം പുതിയ ചിത്രം ഒരുക്കുന്നത്. ഉസ്താദ് ഹോട്ടല്‍, ഒ.കെ കണ്മണി എന്നീ ചിത്രങ്ങളിലെ ദുല്‍ഖറിന്റെ അഭിനയം ഏറെ ഇഷ്ടമായെന്നും അതുകൊണ്ടാണ് തന്റെ പുതിയ ചിത്രത്തിലേക്ക് ദുല്‍ഖറിനെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തിന്റെ പേര് അധികം വൈകാതെ തന്നെ പുറത്തുവിടും.