| Wednesday, 23rd December 2020, 8:32 am

'ശശി തരൂര്‍ ആകട്ടെ അടുത്ത മുഖ്യമന്ത്രി'; കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ തരൂരിനാവുമെന്നും പ്രതാപ് പോത്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

കേരളത്തിലെ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാകാനും അദ്ദേഹത്തിന് സാധിക്കുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞു.

‘കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. കേരളം കണ്ടതില്‍ എക്കാലത്തെയും മികച്ച മുഖ്യമന്ത്രിയാകാനും തരൂരിന് സാധിക്കും,’ പ്രതാപ് പോത്തന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വിജയം നേടാനായിരുന്നില്ല. ഇതേതുടര്‍ന്ന് പാര്‍ട്ടിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ അടക്കം നടന്നു വരുന്നതിനിടെയാണ് ശശി തരൂരിനെ പിന്തുണച്ച് കൊണ്ട് സിനിമാ മേഖലയില്‍ നിന്നുമുള്ള അഭിപ്രായം.

പോസ്റ്റിന് കീഴെ പ്രതാപ് പോത്തന്റെ അഭിപ്രായത്തെ പിന്തുണച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ചിലരുടെ അഭിപ്രായം ശശി തരൂരിന് കേരള രാഷ്ട്രീയത്തേക്കാളും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കുക ദേശീയ രാഷ്ട്രീയമായിരിക്കും എന്നാണ്. ചിലര്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി തന്നെയാണ് നല്ലതെന്നാണ് അഭിപ്രായപ്പെട്ടത്.

തിരുവനന്തപുരം എം.പിയായി ഇരുന്നിട്ടും തരൂര്‍ കാര്യമായ വികസനം ഒന്നും നടത്തിയിട്ടില്ലെന്നാണ് ഒരാളുടെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ നയിക്കാന്‍ കഴിവുള്ള ധാരാളം യുവനേതാക്കളുണ്ടെന്നും അവരാണ് മുന്നോട്ടു വരേണ്ടതെന്നുമാണ് മറ്റു ചിലരുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Pratap Pothen says Sashi Tharoor can lead congress to victory

We use cookies to give you the best possible experience. Learn more