സിനിമയില്‍ നിന്നും പണം സമ്പാദിക്കുകയും ആ പണം സിനിമയ്ക്കായി ചിലവാക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. തിരുവനന്തപുരംകാരനെന്ന നിലയ്ക്ക് എനിക്കും പ്രിയനും നിരവധി സാമ്യങ്ങളുണ്ട്.
സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ആത്മബന്ധം തുറന്ന് പറഞ്ഞും പ്രിയദര്‍ശനെ ജാതീയമായി പുകഴ്ത്തിയും നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍.
താന്‍ ഒരാളെ കുറിച്ച് നല്ല കാര്യം എഴുതുകയും അത് ഒരു സംവിധായകന്‍ ആവുകയും ചെയ്താല്‍ പലരും കരുതും ഒരു റോളിന് വേണ്ടിയാണെന്ന്. എന്നാല്‍ അങ്ങനെയല്ല. അത്തരത്തില്‍ നേട്ടത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന ആളല്ല താനെന്നും പ്രതാപ് പോത്തന്‍ പറയുന്നു.
വളരെ മോശം അവസ്ഥയിലൂടെ കടന്നുവന്നതിന് ശേഷം മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ ഒരാളാണ് പ്രിയദര്‍ശന്‍. സിനിമയോട് അഗാധമായ സ്‌നേഹം ഉള്ള ആരേയും ഞാന്‍ സ്നേഹിക്കും.
സിനിമയില്‍ നിന്നും പണം സമ്പാദിക്കുകയും ആ പണം സിനിമയ്ക്കായി ചിലവാക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. തിരുവനന്തപുരംകാരനെന്ന നിലയ്ക്ക് എനിക്കും പ്രിയനും നിരവധി സാമ്യങ്ങളുണ്ട്.
പല ചിത്രങ്ങളിലും പ്രിയനുമായി സഹകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാള ചലച്ചിത്ര സംവിധായകരില്‍ ആര്‍ക്കും ബോളിവുഡില്‍ വരെ ആ പേര് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പ്രിയന് അത് സാധിച്ചിട്ടുണ്ട്.
തേന്‍മാവിന്‍ കൊമ്പത്ത് എന് ചിത്രം കണ്ടതിന് ശേഷം പ്രിയദര്‍ശനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. എ്ത്ര് മനോഹരമായിട്ടാണ് അദ്ദേഹം ആ ചിത്രം എടുത്തിരിക്കുന്നത്. യാത്രാമൊഴി എന്ന ചിത്രം എനിക്ക് ലഭിക്കുന്നത് പ്രിയന്‍ കാരണമാണ്. ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ ഓര്‍ത്തിരിക്കാന്‍ അത് മതി.
ഒപ്പം എന്ന ചിത്രവും പ്രിയന്റെ കരിയറിലെ മികച്ചതാണ്. സിനിമയില്‍ സാമ്പത്തികമായും അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ആ പണം തിരിച്ചുകൊടുത്തപ്പോള്‍ അത് അദ്ദേഹം സ്വീകരിച്ചില്ല. അത് ചെറിയ തുകയുമായിരുന്നില്ല. അവിടെ ഞാന്‍ കണ്ടത് അദ്ദേഹത്തിലെ തറവടി തിരുവനന്തപുരം നായരെയാണെന്നും പ്രതാപ് പോത്തന്‍ പറയുന്നു.