എനിക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. ഞാന്‍ എന്താണോ അതാണ് ഞാന്‍, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ ഫോളോ ചെയ്യാം. എന്റെയും എന്റെ പോസ്റ്റുകളെയും ഒരുവിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്
മമ്മൂട്ടി, ദുല്‍ഖര്‍ ആരാധകര്‍ക്കെതിരെ സംവിധായകന്‍ പ്രതാപ് പോത്തന്‍. മമ്മൂട്ടിയേയും ദുല്‍ഖറിനേയും കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെ പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പേജില്‍ ആരാധകര്‍ മോശം കമന്റുകള്‍ ഇട്ടിരുന്നു. ഇതിനെതിരെയായിരുന്നു പ്രതാപ് പോത്തന്റെ മറുപടി.
ഞാന്‍ മമ്മൂട്ടിയുടെ ഒരു ആരാധകനാണ്, അമരം, പ്രാഞ്ചിയേട്ടന്‍ അങ്ങനെ ഒരുപാട് സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. ദുല്‍ഖറിന്റെ ചാര്‍ലി, നീലാകാശം എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ, തീര്‍ച്ചയായും ദുല്‍ഖര്‍ മികച്ച നടന്‍ തന്നെയാണ്.
പക്ഷെ അവരെ ഇഷ്ടപ്പെടണമെന്ന് ഇരുവരുടെയും ആരാധകര്‍ നിര്‍ബന്ധിക്കരുതെന്ന് പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. മമ്മൂട്ടിയെയും ദുല്‍ഖറിനെയും തന്റെ ഒരു സിനിമയ്ക്കും ആവശ്യമില്ലെന്നും പ്രതാപ് പോത്തന്‍ പോസ്റ്റില്‍ പറയുന്നുണ്ട്.
ആരാധകര്‍ കുറച്ചു കൂടി വിവരം കാണിക്കൂ, ഇങ്ങനെയുള്ള കാര്യത്തില്‍ കമല്‍ഹാസന്റെ ആരാധകരെ കണ്ടു പഠിക്കണം. അത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. പട്ടികളെ പോലെ കുരക്കാതെ ആദ്യം ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ശ്രമിക്കൂ, ഞാനൊരു താരമല്ല, ചെറിയൊരു നടനും ചെറിയൊരു സംവിധായകനും മാത്രമാണ്.
എനിക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. ഞാന്‍ എന്താണോ അതാണ് ഞാന്‍, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ ഫോളോ ചെയ്യാം. എന്റെയും എന്റെ പോസ്റ്റുകളെയും ഒരുവിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകളെയും, കുടുംബത്തെയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടവര്‍ കുറച്ചു കൂടി സംസ്‌കാരത്തോടെ പെരുമാറിയാല്‍ കൊള്ളാംമെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
മമ്മൂട്ടിയാണ് ലോകത്തിലെ ഏറ്റവും മികച്ച നടനെന്നും ദുല്‍ഖര്‍ മികച്ച രണ്ടാമത്തെ നാടനാണെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ആരോട് ചോദിച്ചാലും മമ്മൂട്ടിയാണ് ലോകത്തെ മികച്ച നടനെന്ന് തന്നെ മറുപടി കിട്ടുമെന്നും പ്രതാപ് പോത്തന്‍ പരിഹസിച്ചിരുന്നു.
മമ്മൂട്ടി മഹാനായ നടന്‍ മാത്രമല്ല. തറവാടിത്തവും സമ്പത്തും ഉള്ളയാളും കൂടിയാണ്. ഇതിലും കൂടുതല്‍ ഒരാള്‍ക്ക് മറ്റെന്താണ് വേണ്ടത്. ജയ് ഹോ മമ്മൂട്ടി. നിങ്ങളാണ് മഹാന്‍. എല്ലാവരും ആഗ്രഹിക്കുന്നത് നിങ്ങളെ പോലെ ആകാനാണെന്നും പ്രതാപ് പോത്തന്‍ പരിഹസിച്ചിരുന്നു. കാറും നിറയെ പണവും ഉള്ള താങ്കള്‍ കേരളത്തില്‍ മറ്റ് ആരേക്കാളും മികച്ചു നില്‍ക്കുന്നെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്. എല്ലാത്തിനെയും കുറിച്ചുള്ള താങ്കളുടെ അറിവ് അടുത്ത മുഖ്യമന്ത്രി ആകാന്‍ സഹായിക്കുന്നതാണെന്നും പ്രതാപ് പോത്തന്‍ മമ്മൂട്ടിയെക്കുറിച്ചുള്ള പോസ്റ്റില്‍
പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആരാധകരും പ്രതാപ് പോത്തനും തമ്മിലുള്ള അടി തുടങ്ങിയത്.
പ്രതാപ് പോത്തന്റെ മകളെ അസഭ്യം പറഞ്ഞ് കമന്റിട്ടയാളുടെ സ്‌ക്രീന്‍ ഷോട്ട് മുന്‍പ് പ്രതാപ് തന്നെ പോസ്റ്റ് ചെയ്തിരുന്നു.