മോഹന്‍ലാല്‍ എന്റെ ലോകത്തെ ഏറ്റവും മികച്ച നടനാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. യാത്രാമൊഴിയുടെ ക്ലൈമാക്‌സിലെ അദ്ദേഹത്തിന്റെ നോട്ടവും ഡയലോഗും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. “ആ പോയതായിരുന്നു എന്റെ അച്ഛന്‍ അല്ലേ അപ്പുമാമാ” ആ വാക്കുകള്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നു.
മമ്മൂട്ടിയെക്കുറിച്ചും ദുല്‍ഖറിനെക്കുറിച്ചും കഴിഞ്ഞദിവസം പ്രതാപ് പോത്തനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. പ്രതാപ് പോത്തന്‍ മമ്മൂട്ടിയെ പരിഹസിക്കുകയാണ് ചെയ്തതെന്നായിരുന്നു ആരോപണം. എന്നാല്‍ താന്‍ പരിഹസിച്ചതല്ല എന്നാണ് പ്രതാപ് പോത്തന്‍ ആവര്‍ത്തിക്കുന്നത്.
ഇതിനൊപ്പം മലയാള സിനിമയിലെ മറ്റുചില പ്രമുഖ താരങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുകയാണ്.
തന്റെ ലോകത്തെ ഏറ്റവും മികച്ച നടന്‍ എന്നാണ് മോഹന്‍ലാലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. മോഹന്‍ലാലിനെക്കുറിച്ചുള്ള പ്രതാപ് പോത്തന്റെ പോസ്റ്റ് ഇങ്ങനെ:
“മോഹന്‍ലാല്‍ എന്റെ ലോകത്തെ ഏറ്റവും മികച്ച നടനാണ്. അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. യാത്രാമൊഴിയുടെ ക്ലൈമാക്‌സിലെ അദ്ദേഹത്തിന്റെ നോട്ടവും ഡയലോഗും ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. “ആ പോയതായിരുന്നു എന്റെ അച്ഛന്‍ അല്ലേ അപ്പുമാമാ” ആ വാക്കുകള്‍ ഇപ്പോഴും എന്നെ വേട്ടയാടുന്നു.
തിരുവനന്തപുരത്തുകാരാണ് ഞങ്ങളെങ്കിലും ഞങ്ങള്‍ കണ്ടത് “സിന്ദൂര സന്ധ്യയ്ക്കു മൗനം” എന്ന ചിത്രത്തിന്റെ സമയത്താണ്. അതിന്റെ ഫൈറ്റ് ഷൂട്ടു ചെയ്യുമ്പോഴുള്ള അദ്ദേഹത്തിന്റെ ടൈമിങ് എന്നെ അമ്പരപ്പിച്ചിരുന്നു.
നമ്മളോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുകയെന്നതാണ് മോഹന്‍ലാലിലെ ഏറ്റവും വലിയ കാര്യം. നല്ല ഹ്യൂമര്‍സെന്‍സുണ്ട് അദ്ദേഹത്തിന്. ഓരോ ചിത്രം കാണുമ്പോഴും ഞാന്‍ അദ്ദേഹത്തിന്‌റെ ആരാധകനായി മാറുകയായിരുന്നു.
ഇത്രയും പ്രശസ്തിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിന് യാതൊരു മാറ്റവുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ കണ്ട അതേ ലാലു തന്നെ ഇപ്പോഴും. സ്വയം ഉയരാന്‍ ശ്രമിക്കുന്നു എന്നതാണ് അദ്ദേഹത്തിലെ നടനെ മഹാനാക്കുന്നത്. സംസ്‌കൃത്തില്‍ ഒരു വാക്കുപോലും അറിയാതെ അദ്ദേഹം സംസ്‌കൃത നാടകം ചെയ്യുകയും അത് മികച്ചരീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു. മറ്റാരെക്കാളും മികച്ച നടനാണ് മോഹന്‍ലാല്‍. ചെയ്യുന്ന തൊഴിലിലാണ് അദ്ദേഹത്തിന്റെ മനസുള്ളത്.
രാഷ്ട്രീയം ചര്‍ച്ച ചെയ്‌തോ, മറ്റേതെങ്കിലും നടനെ ഭയന്നോ അദ്ദേഹം സമയം കളയുന്നില്ല. അദ്ദേഹം തന്റെ ജോലി ചെയ്യുന്നു. ഞാനൊരു നടനാണെങ്കില്‍ അദ്ദേഹത്തെ പോലെ ആകാന്‍ കഴിയണേ എന്നാണ് എന്റെ ആഗ്രഹം. അദ്ദേഹത്തില്‍ നിന്നും ഞാന്‍ പഠിച്ച ഒരു കാര്യം ഓരോ ദിവസത്തെയും ആസ്വദിക്കുക എന്നതാണ്. നമ്മള്‍ ചെയ്യുന്ന തൊഴില്‍ ആസ്വദിക്കുക. ജീവിതം ആസ്വദിക്കുക. ”
മമ്മൂട്ടിയെക്കുറിച്ചുള്ള തന്റെ മുന്‍ നിലപാടില്‍ ചെറിയ തിരുത്തും പ്രതാപ് പോത്തന്‍ നല്‍കുന്നുണ്ട്. “മമ്മൂട്ടി വളരെ നല്ല നടനാണ്. പക്ഷെ ലോകത്തിലെ ഏറ്റവും നല്ല നടനല്ല” എന്നാണ് പ്രതാപ് പോത്തന്‍ തിരുത്തിയിരിക്കുന്നത്.