അമിതാഭ് ബച്ചന്റെ പഴയ ക്ഷുഭിത യവ്വന നായകന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണെന്ന് സലാറിലെ നായകനെ എഴുതിയതെന്ന് പ്രശാന്ത് നീൽ. താൻ ആ കാലഘട്ടം ഉൾക്കൊണ്ടിട്ടുണ്ടെന്നും തന്റെ സിനിമയിലെ വലിയ വില്ലൻ നായകന്മാരാണെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.
അമിതാഭ് ബച്ചന്റെ പഴയ ക്ഷുഭിത യവ്വന നായകന്മാരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണെന്ന് സലാറിലെ നായകനെ എഴുതിയതെന്ന് പ്രശാന്ത് നീൽ. താൻ ആ കാലഘട്ടം ഉൾക്കൊണ്ടിട്ടുണ്ടെന്നും തന്റെ സിനിമയിലെ വലിയ വില്ലൻ നായകന്മാരാണെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.
കെ.ജി.എഫിലെയും, സലാറിലെയും കഥാപാത്രങ്ങളുടെ വില്ലത്തരത്തിന് സമാനതകളുണ്ടെന്നും പ്രശാന്ത് നീൽ പറയുന്നു. പിങ്ക്‌വില്ലക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശാന്ത് നീലിന്റെ നായകന്മാർക്ക് അമിതാഭ് ബച്ചൻ അവതരിപ്പിച്ച ക്ഷുഭിത യവ്വന നായകന്മാരോടുള്ള സാമ്യത്തെപ്പറ്റി ചോദിച്ചപ്പോഴാണ് അദ്ദേഹം ഈ മറുപടി നൽകിയത്.
‘അതെ, ഞാൻ ആ കാലഘട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്, പക്ഷേ എന്റെ സിനിമയിലെ ഏറ്റവും വലിയ വില്ലൻ നായകന്മാരായിരിക്കും. അത് നിയമമാക്കിയാണ് ഞാൻ എഴുതാറുള്ളത്. ഒരുപക്ഷേ അത് അങ്ങനെയാണ് പ്രതിഫലിക്കുക. നിലവിൽ ഞാൻ എഴുതിയ (കെ.ജി.എഫ്, സലാർ) രണ്ട് കഥാപാത്രങ്ങളുടെയും വില്ലത്തരത്തിനും സമാനതകളുണ്ട്,’ പ്രശാന്ത് നീൽ പറഞ്ഞു.
ഖാന്‍സാര്‍ എന്ന സാങ്കല്‍പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധത്തെ ഒരു സുഹൃത്ത്ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് സലാര്‍ കാണിച്ചുതരുന്നത്. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ അവതരിപ്പിച്ചിരിക്കുന്ന ദേവരദ, പൃഥ്വിരാജിന്റെ വരദരാജ മന്നാര്‍ എന്നിവരെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്.
അഞ്ച് ഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) എത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സലാറില്‍ വമ്പന്‍ താരനിര തന്നെയാണ് ഉള്ളത്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ടി.എല്‍. വെങ്കടചലപതി, ആക്ഷന്‍സ് – അന്‍മ്പറിവ്, കോസ്റ്റ്യൂം – തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ – ഉജ്വല്‍ കുല്‍കര്‍ണി, വി.എഫ്.എക്‌സ് – രാഖവ് തമ്മ റെഡ്ഡി, പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് – ബിനു ബ്രിങ്‌ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.
Content Highlight: Prashnadh Neel write ‘Salar’ was inspired by Amitabh Bachchan’s angry young man heroes