ന്യൂദല്‍ഹി: ആം ആദ്മിയില്‍ ചേര്‍ന്ന തന്റെ തീരുമാനം ഓര്‍ത്ത് ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടാണ് അത്തരമൊരു കാര്യം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 14 ന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
India Against Corruption Movement നെ താങ്ങിനിര്‍ത്തിയിരുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമായിരുന്നു. പക്ഷേ പിന്നീടാണ് അത് തിരിച്ചറിഞ്ഞത്.
ഇത് കോണ്‍ഗ്രസിനെ നശിപ്പിക്കുകയും രാജ്യത്തിനും നമ്മുടെ ജനാധിപത്യത്തിനും നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിനും വലിയ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ള ബി.ജെ.പിയെയും മോദിയെയും അധികാരത്തിലെത്താന്‍ പരോക്ഷമായി സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പ്രശാന്ത് ഭൂഷണ്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മോദി മയിലിന് തീറ്റക്കൊടുന്നതിന്റെ വീഡിയോകളും രാജ്യം സ്വയം പര്യാപ്തത നേടാന്‍ വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്ന് മന്‍ കീ ബാത്തില്‍ മോദി പറഞ്ഞതും വ്യാപകമായി വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി, തൊഴിലില്ലായ്മ 24 ശതമാനം കൂടി, കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ! എന്നാണ് പ്രശാന്ത് ഭൂഷന്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ രാജ്യത്തിന് വരുത്തിവെച്ച നാശത്തിനെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ട് ശതകോടിശ്വരന്മാരുടെ കടം അടയ്ക്കുകയാണ് മോദി ‘ക്യാഷ് ഫ്രീ ഇന്ത്യ’യിലൂടെ ചെയ്തതെന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടേയും അസംഘടിത മേഖലയിലെ ആളുകളുടേയും നേര്‍ക്കുള്ള ആക്രമണമായിരുന്നു മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക