ലോകേഷ് കനകരാജ് ചിത്രം വിക്രമിനെ പ്രശംസിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കൂടാതെ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തെയും അന്‍പറിവിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയെയും നീല്‍ ട്വീറ്റില്‍ പ്രശംസിച്ചു. സൂര്യയുടെ റോളക്‌സ് എന്ന കഥാപാത്രം ഇപ്പോഴും മനസ്സില്‍ നിന്ന് പോകുന്നില്ല എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
‘വിക്രമിന്റെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഒരുമിച്ച് കാണാന്‍ സാധിക്കുക എന്നത് ഒരു വിരുന്ന് പോലെയാണ്. ലോകേഷ്, നിങ്ങളുടെ വര്‍ക്കിന്റെ ഒരു ആരാധകനാണ് ഞാന്‍. അനിരുദ്ധ് നിങ്ങള്‍ ഒരു റോക്ക്സ്റ്റാര്‍ തന്നെ. അന്‍പറിവിനെയോര്‍ത്ത് അഭിമാനം തോന്നുന്നു. റോളക്‌സ് ഇപ്പോഴും മനസ്സില്‍ നിന്നും പോകുന്നില്ല. സൂര്യ സാര്‍ നിങ്ങള്‍ തകര്‍ത്തു, പ്രശാന്ത് നീല്‍ ട്വീറ്റില്‍ പറയുന്നു.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമല്‍ഹാസനെയും സൂര്യയേയും കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേയ്ന്‍, കാളിദാസ് ജയറാം എന്നിങ്ങനെ വന്‍ താരനിര തന്നെ എത്തിയിരുന്നു.
സിനിമ ഇതുവരെ ലോകമെമ്പാടും നിന്ന് 300 കോടിയിലേറെ രൂപയാണ് സ്വന്തമാക്കിയത്. തിയേറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്.