| Sunday, 24th April 2022, 3:31 pm

നായകന്മാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ നിര്‍മിക്കാനുള്ള അടിസ്ഥാന ഘടകങ്ങളെല്ലാം സൗത്ത് ഇന്‍ഡസ്ട്രിയിലുണ്ട്: പ്രശാന്ത് നീല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്ക് അടുത്തിടെ ഇന്ത്യന്‍ സിനിമയില്‍ വലിയ മേല്‍ക്കൈ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ബാഹുബലിയില്‍ തുടങ്ങിയ ഈ ട്രെന്‍ഡ് പിന്നീട് പുഷ്പ, ആര്‍.ആര്‍.ആറിലൂടെ ഇപ്പോള്‍ കെ.ജി.എഫില്‍ എത്തിനില്‍ക്കുകയാണ്.

സൗത്ത് ഇന്ത്യക്ക് പുറമേ ഹിന്ദി ബെല്‍റ്റിലും വലിയ വിജയമാണ് ചിത്രം നേടുന്നത്. കര്‍ണാടകയിലുള്ള സ്വര്‍ണ ഖനിയും അത് നേടിയെടുക്കുന്ന റോക്കിയുടെയും കഥയാണ് കെ.ജി.എഫ് പറയുന്നത്. നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥയാണ് സൗത്ത് സിനിമ സാധാരണയായി പറയാറുള്ളതെന്നും അതിനുള്ള അടിസ്ഥാന ഘടകങ്ങളെല്ലാം ഇവിടെ തന്നെയുണ്ടെന്നും പറയുകയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍.

ഇന്ത്യാ ടുഡേയില്‍ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ വിജയത്തിന് പിന്നില്‍ ആന്റി ഗ്രാവിറ്റിയാണെന്ന് താങ്കള്‍ പറഞ്ഞിരുന്നു. ആന്റി ഗ്രാവിറ്റി സിനിമ എന്നാലെന്താണെന്നായിരുന്നു രാജ്ദീപ് സര്‍ദേശായി ചോദിച്ചത്.

‘പലയിടത്തും തെറ്റായി ഉപയോഗിക്കപ്പെട്ട വാക്കാണ് അത്. ഹീറോസിനെ കേന്ദ്രീകരിച്ചുള്ള സിനിമകളാണ് സൗത്ത് ഇനഡസ്ട്രി സാധാരണയായി നിര്‍മിക്കാറുള്ളത്. അതിനെ പിന്തുണക്കുന്ന അടിസ്ഥന ഘടകങ്ങളെല്ലാം ഇവിടെയുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളായി അങ്ങനെയൊരു സംസ്‌കാരമാണ് ഇവിടെ നിലനില്‍ക്കുന്നത്.

അടുത്തിടെ ഇന്ത്യക്ക് പുറത്ത് നിന്നുമുള്ള അവഞ്ചേഴ്സ് പോലെയുള്ള സിനിമകള്‍ ഇവിടെ നിര്‍മിക്കുന്ന സിനിമകളെക്കാള്‍ ആളുകള്‍ സ്വീകരിക്കുന്നുണ്ട്.

ആന്റി ഗ്രാവിറ്റി ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ വാക്കല്ല. ഈ ചിത്രത്തില്‍ അതിനൊരു ഇമോഷണല്‍ സൈഡ് കൂടിയുണ്ട്. ഒരു മനുഷ്യന്റെ യാത്രയെക്കൂടി അത് സൂചിപ്പിക്കുന്നുണ്ട്,’ പ്രശാന്ത് നീല്‍ പറഞ്ഞു.

Content Highlight: prashanth neel about hero centric south indian movies

We use cookies to give you the best possible experience. Learn more