രഘുവരന്‍ കഴിഞ്ഞേ എനിക്കൊരു വില്ലനുണ്ടായിരുന്നുള്ളു, പക്ഷേ ജയിലര്‍ കണ്ടതോടെ അത് മാറി: പ്രശാന്ത് മുരളി
Film News
രഘുവരന്‍ കഴിഞ്ഞേ എനിക്കൊരു വില്ലനുണ്ടായിരുന്നുള്ളു, പക്ഷേ ജയിലര്‍ കണ്ടതോടെ അത് മാറി: പ്രശാന്ത് മുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 06, 12:01 pm
Wednesday, 6th September 2023, 5:31 pm

വിനായകനെ പറ്റി സംസാരിക്കുകയാണ് നടന്‍ പ്രശാന്ത് മുരളി. ഇത്രയും കാലം തനിക്ക് രഘുവരന്‍ കഴിഞ്ഞേ ഒരു വില്ലനുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ ജയിലറിലെ വിനായകനെ കണ്ടതോടെ അത് മാറിയെന്നും പ്രശാന്ത് മുരളി പറഞ്ഞു. ലൈവ് ടി.വി. കേരള എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് തന്റെ ഇപ്പോഴത്തെ ഇഷ്ടവില്ലനെ കുറിച്ച് സംസാരിച്ചത്.

‘രഘുവരന്‍ കഴിഞ്ഞിട്ടേ എനിക്ക് ഒരു വില്ലനുണ്ടായിരുനുള്ളു. പക്ഷേ ജയിലര്‍ കണ്ടതിന് ശേഷം മാറി. വിനായകന്‍ച്ചേട്ടന്‍ ഒരു രക്ഷയുമില്ല. സിനിമക്കുള്ളില്‍ നില്‍ക്കുന്നവര്‍ ചിന്തിക്കുമ്പോള്‍ ഇതിഹാസമായ രജനികാന്തിനെതിരെയാണ് അദ്ദേഹം അഭിനയിക്കുന്നത്. എന്നിട്ടും ഒരു സെക്കന്റ്പോലും ചിണുങ്ങീട്ടില്ല,’ പ്രശാന്ത് പറഞ്ഞു.

പന്ത്രണ്ട്, തൊട്ടപ്പന്‍ എന്നീ രണ്ട് സിനിമയിലും വിനായകന്റെ കൂടെ അഭിനയിച്ച അനുഭവവും പ്രശാന്ത് പങ്കുവെച്ചു. ‘പൈസയൊക്കെ കിട്ടാറുണ്ടോ എന്ന് ഒരു ദിവസം ചോദിച്ചു. കിട്ടാറുണ്ടെന്ന് പറഞ്ഞപ്പോള്‍ ഇല്ലെങ്കില്‍ ചോദിക്കണമെന്നും പറഞ്ഞു. ചോദിക്കാം എന്ന് പറഞ്ഞപ്പോള്‍ മര്യാദക്ക് അപേക്ഷിക്കുകയെല്ലാം ചെയ്യണമെന്നും അല്ലെങ്കില്‍ സിനിമയില്‍ നിന്ന് തൂക്കി എടുത്തുകളയുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

ശക്തമായ പോളിറ്റിക്സുള്ള മനുഷ്യനാണ്. മാത്രമല്ല നല്ല പിന്തുണ നല്‍ക്കുന്ന ഒരാളാണ്. ആവശ്യമുള്ള കാര്യത്തില്‍ ഇടപെടും. നമ്മള്‍ കുഴപ്പമില്ല പോട്ടേന്ന് വിചാരിക്കുന്ന കാര്യങ്ങളിലും വിനായകന്‍ ഉറച്ച് നില്‍ക്കും,’ പ്രശാന്ത് പറഞ്ഞു.

Content Highlight: Prashanth Murali talks about Vinayakan