| Monday, 22nd July 2024, 9:55 pm

അവര്‍ രണ്ടുപേരും മുന്നില്‍ നില്‍ക്കുന്നത് തുടക്കത്തില്‍ എനിക്ക് വലിയ പ്രശ്‌നമായിരുന്നു: പ്രശാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉര്‍വശിയും പാര്‍വതി തിരുവോത്തും ഒന്നിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമി ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു പ്രശാന്ത് മുരളിയുടേത്. പാര്‍വതി അവതരിപ്പിച്ച അഞ്ജുവെന്ന കഥാപാത്രത്തിന്റെ പങ്കാളിയായ തോമസുകുട്ടി ആയിട്ടാണ് താരമെത്തിയിരുന്നത്. തോമസുകുട്ടിയുടെ അമ്മ ആയിട്ടായിരുന്നു ഉര്‍വശി അഭിനയിച്ചത്.

ഉള്ളൊഴുക്കിന്റെ തുടക്കത്തില്‍ ഉര്‍വശിയും പാര്‍വതി തിരുവോത്തും മുന്നില്‍ നില്‍ക്കുമ്പോള്‍ തനിക്ക് വലിയ പ്രശ്‌നമായിരുന്നു എന്ന് പറയുകയാണ് പ്രശാന്ത് മുരളി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ ഈ കഥാപാത്രത്തില്‍ ശരിയാകുമോയെന്നും ഇത് വര്‍ക്ക് ഔട്ട് ആകുമോയെന്നുമുള്ള കാര്യത്തില്‍ സ്വയം സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രശാന്ത് മുരളി പറയുന്നു.

‘ഉര്‍വശിയമ്മ വളരെ എക്‌സ്പീരിയന്‍സ്ഡായ ആളാണ്. എത്രയോ സിനിമകളില്‍ വലിയ ടാലന്റഡായ ആക്ടേഴ്‌സിന്റെ കൂടെയും ഡയറക്ടേഴ്‌സിന്റെ കൂടെയും അവര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാര്‍വതി ആണെങ്കില്‍ നാഷണല്‍ ലെവലില്‍ ഉള്ള പല ഡയറക്ടേഴ്‌സിന്റെ കുടെയും അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ ഇവര്‍ രണ്ടുപേരും നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ എനിക്ക് സത്യത്തില്‍ തുടക്കത്തില്‍ വലിയ പ്രശ്‌നമായിരുന്നു. ഞാന്‍ ഓക്കെ ആകുമോ വര്‍ക്ക് ഔട്ടാകുമോ എനിക്ക് അവരോടൊപ്പം റീച്ച് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടായിരുന്നു.

ALSO READ: ഇതാരാണ് മമ്മൂട്ടിയോ? ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന്റെ ട്രെയ്‌ലറെത്തി

അത് മാത്രമല്ല, സിനിമയില്‍ കല്യാണം കഴിഞ്ഞുള്ള ബെഡ് റൂം സ്വീക്വന്‍സിന് വേണ്ടി റിഹേഴ്സല്‍ ചെയ്യുമ്പോള്‍, ആ സീന്‍ ഞാന്‍ ചെയ്യുമോയെന്ന് പാര്‍വതിക്ക് സംശയമുണ്ടായിരുന്നു. ഞാന്‍ സീന്‍ ചെയ്യുമോ പ്രശ്നമാകുമോയെന്ന് പാര്‍വതി സംശയിച്ചു. അപ്പോള്‍ എന്നോട് ശരിക്കും ചെയ്തോളു എന്ന് പറഞ്ഞു. ഞാന്‍ അത് ടേക്കില്‍ ചെയ്യാമെന്ന് പാര്‍വതിക്ക് മറുപടി നല്‍കി. സീന്‍ ഞാന്‍ ടേക്കില്‍ ചെയ്യുമോയെന്നും ആള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷെ ടേക്കില്‍ അത് ചെയ്ത് ഓക്കെയാക്കാന്‍ എനിക്ക് സാധിച്ചു,’ പ്രശാന്ത് മുരളി പറഞ്ഞു.


Content Highlight: Prashanth Murali Talks About Urvashi And Parvathy Thiruvoth

We use cookies to give you the best possible experience. Learn more