മലയാള സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയൊരുക്കിയ ക്രിസ്റ്റോ ടോമിയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല ആയിരുന്നു ഉള്ളൊഴുക്ക് നിര്‍മിച്ചത്.
2024 ജൂണ്‍ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത് ഉര്‍വശിയും പാര്‍വതി തിരുവോത്തുമായിരുന്നു. ഇരുവരുടെയും അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയ കുറുപ്പ്, അലന്‍സിയര്‍ ലേ ലോപ്പസ് എന്നിവരും അഭിനയിച്ച ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു പ്രശാന്ത് മുരളിയുടേത്.
പാര്‍വതി അവതരിപ്പിച്ച അഞ്ജുവെന്ന കഥാപാത്രത്തിന്റെ പങ്കാളിയായ തോമസുകുട്ടി ആയിട്ടാണ് പ്രശാന്ത് മുരളി ഉള്ളൊഴുക്കില്‍ എത്തിയത്. ഇപ്പോള്‍ പാര്‍വതി തിരുവോത്തിനെ കുറിച്ച് പറയുകയാണ് താരം. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് മുരളി. സിനിമയില്‍ കല്യാണം കഴിഞ്ഞുള്ള ബെഡ് റൂം സ്വീക്വന്‍സിന് വേണ്ടി റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ ആ സീന്‍ താന്‍ ചെയ്യുമോയെന്ന് പാര്‍വതിക്ക് സംശയമുണ്ടായിരുന്നു എന്നാണ് പ്രശാന്ത് മുരളി പറയുന്നത്.
‘സിനിമയില്‍ കല്യാണം കഴിഞ്ഞുള്ള ബെഡ് റൂം സ്വീക്വന്‍സിന് വേണ്ടി റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ ആ സീന്‍ ഞാന്‍ ചെയ്യുമോയെന്ന് പാര്‍വതിക്ക് സംശയമുണ്ടായിരുന്നു. ഞാന്‍ സീന്‍ ചെയ്യുമോ പ്രശ്‌നമാകുമോയെന്ന് പാര്‍വതി സംശയിച്ചു. അപ്പോള്‍ എന്നോട് ശരിക്കും ചെയ്‌തോളു എന്ന് പറഞ്ഞു. ഞാന്‍ അത് ടേക്കില്‍ ചെയ്യാമെന്ന് പാര്‍വതിയോട് പറഞ്ഞു. സീന്‍ ഞാന്‍ ടേക്കില്‍ ചെയ്യുമോയെന്നും ആള്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പക്ഷെ ടേക്കില്‍ അത് ചെയ്ത് ഓക്കെയാക്കി,’ പ്രശാന്ത് മുരളി പറഞ്ഞു.
Content Highlight: Prashanth Murali Talks About Parvathy Thiruvoth