| Monday, 22nd July 2024, 5:10 pm

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ റിയാക്ട് ചെയ്യാറില്ല; അന്ന് ആസിഫിന് വേണ്ടി അതെങ്കിലും ചെയ്യണമെന്ന് തോന്നി: പ്രശാന്ത് മുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ നടന്ന ഒരു പുരസ്‌കാര ദാന ചടങ്ങിന്റെ വേദിയില്‍ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ചിരുന്നു. ഇതിന് എതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ച് പറയുകയാണ് നടന്‍ പ്രശാന്ത് മുരളി. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും ആസിഫ് അലിയും ഒരുമിച്ച് രണ്ട് സിനിമകളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറയുന്ന പ്രശാന്ത് തനിക്ക് താരത്തോട് എപ്പോഴും ഒരു ബ്രദര്‍ലി ഫീലിങ്ങാണെന്നും പറയുന്നു. തങ്ങള്‍ മറ്റൊരാളെ കുറിച്ച് കുറ്റം പറഞ്ഞാല്‍ അങ്ങനെയൊന്നും പറയരുതെന്നാണ് ആസിഫ് പറയുകയെന്നും പ്രശാന്ത് മുരളി കൂട്ടിച്ചേര്‍ത്തു. പുരസ്‌കാര ദാന ചടങ്ങില്‍ നടന്ന ആ സംഭവം കണ്ടപ്പോള്‍ തനിക്ക് വിഷമം വന്നുവെന്നും താരം പറഞ്ഞു.

‘ഞാനും ആസിഫും ഒരുമിച്ച് രണ്ട് പടങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. എനിക്ക് ആസിയോട് എപ്പോഴും ഒരു ബ്രദര്‍ലി ഫീലിങ്ങായിരുന്നു. പ്രൈവറ്റായിട്ട് ഇരിക്കുന്ന മൊമന്റില്‍ പോലും നമ്മള്‍ മറ്റൊരാളെ കുറിച്ച് കുറ്റം പറഞ്ഞാല്‍ ‘ഹേയ് അങ്ങനെയൊന്നും പറയരുത്’ എന്നാണ് ആസി പറയുക. വളരെ നല്ലവന്‍ എന്ന രീതിയില്‍ അവനെ കുറിച്ച് പറയുകയല്ല ഞാന്‍. വളരെ ഡീസന്റായ ആളാണ് അവന്‍.

ഒരു ജെന്റില്‍മാനാണ്. അതുകൊണ്ട് ആസിയെ വലിയ ഇഷ്ടമാണ്. ഇടക്ക് സമയം കിട്ടുമ്പോള്‍ വല്ലപ്പോഴുമൊക്കെ ഞങ്ങള്‍ വിളിക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആ ഇന്‍സിഡന്റ് കണ്ടപ്പോള്‍ എനിക്ക് വിഷമം വന്നു. സാധാരണ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ റിയാക്ട് ചെയ്യുന്ന ആളല്ല. പക്ഷെ ഇതില്‍ ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറിയെങ്കിലും ഇട്ടേ പറ്റുള്ളുവെന്ന ചിന്ത വന്നു. അങ്ങനെ ഞാന്‍ അന്ന് സ്റ്റോറിയുമിട്ടു.

അദ്ദേഹത്തിന് (രമേശ് നാരായണന്‍) വേണമെങ്കില്‍ ആസിയോട് അവിടെ വെച്ച് തന്നെ കാര്യം പറയാമായിരുന്നു. ആസിഫേ ഇങ്ങനെയൊരു പ്രശ്‌നമുണ്ട്, ഞാന്‍ ഈ അവാര്‍ഡ് അയാളുടെ കൈയ്യില്‍ നിന്ന് വാങ്ങിക്കോട്ടെ എന്ന് പറയാമായിരുന്നു. ആസി അതിന് എതിര്‍ത്ത് ഒന്നും മിണ്ടില്ല. അവന്‍ അതില്‍ റിയാക്ട് ചെയ്തില്ല, പക്ഷെ നമ്മുക്ക് അതില്‍ ഇന്‍സള്‍ട്ട് ഫീല്‍ ചെയ്തു,’ പ്രശാന്ത് മുരളി പറഞ്ഞു.


Content Highlight: Prashanth Murali Talks About Asif Ali

We use cookies to give you the best possible experience. Learn more