ന്യൂദല്‍ഹി: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബി.ജെ.പിയില്‍ ചേരാനുള്ള തീരുമാനത്തിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത ഭൂഷന്‍. സിന്ധ്യയുടെ കോണ്‍ഗ്രസുമായുള്ള അസ്വസ്ഥതകള്‍ മനസിലാക്കുന്നെന്നും എന്നാല്‍ ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം അവസരവാദമാണെന്നുമാണ് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്.
‘കോണ്‍ഗ്രസ് പാര്‍ട്ടിയുമായും അതിന്റെ നേതൃത്വവുമായുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ അസ്വസ്ഥതകള്‍ ഞാന്‍ മനസിലാക്കുന്നു. പക്ഷേ, ബി.ജെ.പിയില്‍ ചേരാനുള്ള നീക്കം തനി അവസരവാദവും അനീതിയുമാണ്. വല്ലാതെ ഞെട്ടിക്കുന്നു’, പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ഇങ്ങനെ.
I can understand the frustration of Scindia with the Congress party & its leadership, but joining the BJP shows crass opportunism & unethical conduct. Extremely shocking!
— Prashant Bhushan (@pbhushan1) March 10, 2020
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രംഗത്തെത്തി. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ് ലോട്ട് വിമര്‍ശിച്ചത്.