ന്യൂദല്‍ഹി: യു.പി.എസ്.സി ജിഹാദ്’; വിദ്വേഷ പരാമര്‍ശത്തില്‍ സുദര്‍ശനാ ന്യൂസിന്റെ വിവാദ പരിപാടിയുടെ സംപ്രേഷണം തടഞ്ഞ ദല്‍ഹി ഹൈക്കോടതിയുടെ നടപടിയെ പ്രശംസിച്ച് പ്രശാന്ത് ഭൂഷണ്‍.
സുദര്‍ശനാ ന്യൂസിന്റെ വര്‍ഗീയ പരിപാടി സംപ്രേഷണം ചെയ്യുന്നത് വിലക്കിയ ദല്‍ഹി ഹൈക്കോടതിയെ താന്‍ അഭിനന്ദിക്കുന്നെന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നത് ഈ രാജ്യത്ത് ഗുരുതരമായ കുറ്റമാണെന്നും പറഞ്ഞ പ്രശാന്ത് ഭൂഷണ്‍ ഹൈക്കോടതികള്‍ സുപ്രീംകോടതിക്ക് വഴി കാണിക്കുന്നകയാണെന്നും അഭിപ്രായപ്പെട്ടു.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ച് സുപ്രീംകോടതി പ്രശാന്ത് ഭൂഷനെ കുറ്റാക്കാരനായി പ്രഖ്യാപിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷന്റെ പ്രസ്താവാന എന്നത് ശ്രദ്ധേയമാണ്.
ഭൂഷന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
പരാമര്‍ശം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കോടതി പ്രശാന്ത് ഭൂഷണ് സമയം നല്‍കിയിരുന്നെങ്കിലുംലും താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ആത്മാര്‍ത്ഥമല്ലാത്ത ക്ഷമ ചോദിക്കുന്നത് തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിക്കുകയായിരുന്നു.
അതേസമയം, ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് അടുത്തിടയായി മുസ്‌ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് സുദര്‍ശന്‍ ടിവി സംപ്രേഷണം ചെയ്യുന്ന വിവാദ പരിപാടിയുടെ പ്രക്ഷേപണം ദല്‍ഹി ഹൈക്കടോതി സ്റ്റേ ചെയ്തത്.
വെള്ളിയാഴ്ച എട്ടുമണിക്കാണ് പരിപാടിയുടെ സംപ്രേഷണം നിശ്ചയിച്ചിരുന്നത്. ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.
ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഈ അടുത്തായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ധിച്ചതിന് കാരണം യു.പി.എ.സ്.സി ജിഹാദാണെന്നാണ് സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ നടത്തിയ വിദ്വേഷ പരാമര്‍ശം.
ഈ അടുത്ത കാലത്തായി മുസ്‌ലിം ഐ.എ.എസ്, ഐ.പി.എസ് ഓഫിസര്‍മാരുടെ എണ്ണം പെട്ടെന്ന് വര്‍ധിച്ചത് എങ്ങനെയാണെന്നാണ് സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ചാനലിന്റെ പരിപാടിയില്‍ ചോദിച്ചിരുന്നു.
ഈ തസ്തികകളിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് കാരണം ‘യു.പി.എസ്.സി ജിഹാദാ’ണെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
Kudos to the Delhi High Court for staying the airing of this communal program by Sudarshan News Says Prashant Bhushan