| Tuesday, 15th September 2020, 2:58 pm

ഒന്നിനെക്കുറിച്ചും വിവരങ്ങളില്ല, ലോക്‌സഭയില്‍ നിന്നും ലഭിച്ച ഉത്തരങ്ങള്‍ നീട്ടിക്കാട്ടി മഹുവ മൊയ്ത്ര, മറുപടിയുമായി പ്രശാന്ത് ഭൂഷണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ചോദ്യോത്തര വേള ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി ലോക്‌സഭാംഗവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ മഹുവ മൊയത്ര.

ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ നിന്ന് രേഖാമൂലം നല്‍കിയ ഉത്തരം പരാമര്‍ശിച്ചു കൊണ്ടാണ്് മഹുവയുടെ പ്രതികരണം. കൊവിഡ് വ്യാപനത്തിനു ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് മഹുവ പറയുന്നു.

നഷ്ടപരിഹാരത്തെക്കുറിച്ചും കൊവിഡ് മൂലം തകര്‍ന്ന തൊഴില്‍ മേഖലകളെക്കുറിച്ചും ഒരു വിവരവും ഇല്ലെന്ന് മഹുവ പറഞ്ഞു. എന്നിട്ടും ചോദ്യോത്തരവേള വേണ്ടെന്നാണോ എന്നും ട്വീറ്റില്‍ മഹുവ മൊയ്ത്ര ചോദിച്ചു.

കൊവിഡ് പ്രോട്ടോകോളിന്റെ ഭാഗമായിട്ടാണ് ചോദ്യോത്തരവേള ഒഴിവാക്കുന്നതെന്നായിരുന്നു ലോക്‌സഭാ സെക്രട്ടറിയേറ്റ് നേരത്തെ അറിയിച്ചത്.

മഹുവയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും രംഗത്തെത്തി. നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ മോദി പറഞ്ഞത് ക്യാഷ് ലെസ്സ് എക്കണോമി ലക്ഷ്യം വെക്കുന്നു എന്നായിരുന്നു. എന്നാല്‍ അദ്ദേഹം ജോലിയില്ലാത്ത, ഡാറ്റയില്ലാത്ത ഒരു സമ്പദ് വ്യവസ്ഥയിലേക്കാണ് നമ്മളെ കൊണ്ടു പോവുന്നതെന്ന് അന്നറിയില്ലായിരുന്നു എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more