ന്യൂദല്‍ഹി: മാധ്യമസ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.
കേന്ദ്രത്തിന് എങ്ങനെ ഇത്രയധികം ധിക്കാരം കാണിക്കാന്‍ കഴിയുന്നുവെന്നാണ് ഭൂഷണ്‍ ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ മോദി സര്‍ക്കാരിന്റെ കാലത്തെ കൊവിഡ് മരണങ്ങള്‍, പെഗാസസ് ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തല്‍ ഇവയെല്ലാം പുറത്തുകൊണ്ടുവന്ന ദൈനിക് ഭാസ്‌കര്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരിക്കുകയാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് എങ്ങനെ ഇത്രയും ധിക്കാരിയാകാന്‍ കഴിയുന്നു. ജനാധിപത്യകാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എങ്കിലും അടിയന്തരാവസ്ഥക്കാലം പോലെയുള്ള അവകാശ ലംഘനങ്ങളാണ് ചുറ്റും നടക്കുന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Dainik Bhaskar is raided by IT Dept soon after they expose Modi Govt on Covid deaths & snooping on Opp, Judges, EC, Journalists and Activists by spyware #Pegasus.
How brazen will the Govt become? The stifling of Democracy & rights today are definitely worse than during Emergency pic.twitter.com/HaLcG88Xfo— Prashant Bhushan (@pbhushan1) July 22, 2021
റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.