1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമാണ് ജഗദീഷേട്ടന്‍ മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല എന്നത് – പ്രശാന്ത് അലക്സാണ്ടര്‍
ജഗദീഷിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പ്രശാന്ത് അലക്സാണ്ടര്‍. ജഗദീഷ് മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല എന്നറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.
കമ്പനികൂടലില്‍ നിന്നാണ് സിനിമയില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുന്നതെന്നും അങ്ങ
നെയാണ് പുതിയ സിനിമകളിലേക്ക് കാസ്റ്റ് ചെയ്യുന്നതുമെന്നാണ് താന്‍ സിനിമയില്‍ വന്ന കാലം മുതല്‍ മനസിലാക്കിയിട്ടുള്ള കാര്യമെന്നും സിനിമയില്‍ സോഷ്യല്‍ ഡ്രിങ്കിങ് എങ്കിലും നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയുള്ള ഒരു മേഖലയില്‍ ജഗദീഷിനെ പോലെയുള്ളൊരു നടന്‍ എങ്ങനെ ഇത്രവര്‍ഷം നിന്നുവെന്നതും അത്ഭുതമാണെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് അലക്സാണ്ടര്‍.
‘എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യമാണ് ജഗദീഷേട്ടന്‍ മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല എന്നത്. സിനിമയില്‍ വന്ന കാലം മുതല്‍ ഞാന്‍ മനസിലാക്കിയിട്ടില്ല ഒരു കാര്യം എന്ന് പറയുന്നത്, ഇങ്ങനത്തെ കമ്പനികൂടലില്‍ നിന്നാണ് ഒരു കമ്പനിയും ബെല്‍റ്റും രൂപപ്പെടുന്നതും അവര്‍ മുന്നോട്ട് മറ്റ് സിനിമകള്‍ ചെയ്യുന്നതും അടുത്ത സിനിമകളിലേക്ക് കാസ്റ്റ് ചെയ്യുന്നതും എന്നാണ്.
സിനിമയില്‍ സോഷ്യല്‍ ഡ്രിങ്കിങ് എങ്കിലും നിര്‍ബന്ധമാണ്, എന്നാണ് ഞാന്‍ മനസിലാക്കാക്കിയിട്ടുള്ളത്. പക്ഷെ ഇത്രയും വര്‍ഷം ഇതൊന്നും ഇല്ലാത്ത ജഗദീഷേട്ടനെ പോലെ ഉള്ളൊരാള്‍ ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനിന്നു എന്നുള്ളത് വലിയൊരു അത്ഭുതമാണ്,’ പ്രശാന്ത് അലക്സാണ്ടര്‍ പറയുന്നു.
Content highlight: Prashanth Alexander talks about Jagadish