Advertisement
Entertainment
ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ജഗദീഷേട്ടനും ആ നടനും ഹേറ്റേഴ്‌സില്ല: പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 10:01 am
Sunday, 16th March 2025, 3:31 pm

2002 ല് കമല് സംവിധാനം ചെയ്ത ‘നമ്മള്‘ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച നടനാണ് പ്രശാന്ത് അലക്‌സാണ്ടര്. ഒട്ടനവധി സിനിമകളില് ചെറിയ വേഷങ്ങളിലും സ്വഭാവവേഷങ്ങളിലുമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഓര്ഡിനറി, ഇര, ആക്ഷന് ഹീറോ ബിജു, ഓപ്പറേഷന് ജാവ എന്നീ സിനിമകളില് ശ്രദ്ധേയമായ വേഷങ്ങള് ചെയ്തിട്ടുണ്ട്.

ഇപ്പോള് നടന് ജഗദീഷിനൊപ്പമുള്ള ‘പരിവാര്‘ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായ അഭിമുഖത്തില് ഹേറ്റേഴ്സില്ലാത്ത നടന്മാര് എന്ന വിശേഷണം എപ്പോഴെങ്കിലും ഒരു ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് പ്രശാന്ത് അലക്സാണ്ടര്.

ജഗദീഷ് ഇന്ദ്രന്സ് എന്നീ അഭിനേതാക്കളെ ഹേറ്റേഴ്സ് ഇല്ലാത്ത നടന്മാര് എന്ന് പറയുന്നതില് തെറ്റില്ല എന്നും, സിനിമ രംഗത്ത് ഒരുപാട് വര്ഷകാലമായി തുടരുമ്പോഴും ഹേറ്റേഴ്‌സ് ഇല്ലായെന്ന് പറയുന്നത് അവരുടെ ഏറ്റവും വലിയ അച്ചീവ്‌മെന്റാണെന്നും അദ്ദേഹം പറയുന്നു. താന് അഭിനയം പഠിച്ചു വന്ന ഒരാളല്ലായെന്നും താന് ചെയ്യുന്ന കഥാപാത്രങ്ങള് സ്‌ക്രീനില് കണ്ട് മനസിലാക്കി അതില് തെറ്റുകള് ഉണ്ടെങ്കില് പിന്നീട് മാറ്റം കൊണ്ടുവരുകയാണ് ചെയ്യാറെന്നും പ്രശാന്ത് അലക്‌സാണ്ടര് പറയുന്നു.

‘ജഗദീഷേട്ടനെയും ഇന്ദ്രന്സേട്ടനെയുമൊക്കെ ഹേറ്റേഴ്‌സില്ലാത്ത നടന്മാര് എന്ന് പറയുന്നതില് തെറ്റില്ല. കാരണം അത്രത്തോളം വര്ഷങ്ങളുടെ എക്‌സ്പീര്യന്സും, അത്രത്തോളം ക്യാരക്‌റ്റേഴ്‌സും ചെയ്തു കഴിഞ്ഞു. എന്നിട്ടും ഹേറ്റേഴ്‌സില്ല എന്നു പറയുന്നത് വലിയ അച്ചീവ്‌മെന്റ് ആണ്. എന്റെ കാര്യം പറയുകയാണെങ്കില് ഞാന് പ്രധാനപ്പെട്ട വേഷങ്ങളിലേക്ക് എത്തി തുടങ്ങിയിട്ടെ ഉള്ളു. എന്നെ ഹേറ്റ് ചെയ്യാനുള്ള സമയമായിട്ടില്ല.

നമ്മള് ചെയ്യുന്ന പരിപാടികള് പാളി പോകുമ്പോള് ആണല്ലോ ഹേറ്റേഴ്സ് ഉണ്ടാകുന്നത്. ഞാനൊരു ട്രയിന്ഡ് ആക്ടര് അല്ല. അഭിനയം പഠിച്ചിട്ട് വന്ന ആളല്ല. എനിക്ക് കിട്ടുന്ന കാര്യങ്ങള് ചെയ്ത് ചെയ്ത്, സ്‌ക്രീനില് കണ്ട് കണ്ട് അത് സ്വയം എഡിറ്റ് ചെയ്ത് മനസിലാക്കി വരുന്ന ഒരു ആക്ടര് ആണ്. ഇപ്പോളാണ് ഇവിടെ ധാരാളം ആക്റ്റിങ് സ്‌കൂളുകളും ട്രയിനേഴ്സുമൊക്കെ വന്ന് തുടങ്ങിയത്. എനിക്ക് അങ്ങനെ പോകാനുള്ള സാഹചര്യം ഉണ്ടായിട്ടുമില്ല. ഞാന് ചെയ്തിട്ടുമില്ല.

ഹ്യൂമര് ഞാന് ചെയ്യുന്നത് സ്‌ക്രീനില് കണ്ടിട്ടാണ് ഇന്ന കാര്യങ്ങള് ഒഴിവാക്കാമായിരുന്നു എന്ന് ഞാന് മനസിലാക്കുന്നത്. തുടരെ തുടരെ കഥാപാത്രങ്ങള് കിട്ടുമ്പോഴാണ് ആ ഒരു പ്രോസസിലൂടെ നമ്മള്ക്ക് കടന്ന് പോകാന് പറ്റുകയുള്ളു. ഹ്യൂമര് ഞാന് ഒരുപാട് ചെയ്യാറില്ല. ഈ സിനിമയിലാണ് (പരിവാര്) എനിക്ക് ത്രൂ ഔട്ട് അങ്ങനെയൊരു കഥാപാത്രം കിട്ടിയത്,’ പ്രശാന്ത് അലക്‌സാണ്ടര് പറഞ്ഞു.

Content Highlight: Prashanth Alexander saying Indrans and Jagadeesh didn’t have haters