ഉറ്റമിത്രങ്ങള്‍ കട്ടുമുടിച്ച് നാടുവിട്ടു,ജി.ഡി.പി കൂപ്പുകുത്തി; സര്‍ക്കാറിന്റെ ചിന്ത ഇപ്പോഴും രാജപാതയില്‍ പ്രധാനമന്ത്രിക്ക് പണിയുന്ന പുതിയ വീടിനെക്കുറിച്ച്! ഭൂഷണ്‍
ന്യൂദല്‍ഹി: രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും കേന്ദ്രത്തിന്റെ ചിന്ത പുതിയതായി പണിയാന്‍ പോകുന്ന പാര്‍ലമെന്റ് മന്ദിരത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ പുതിയ വസതിയെക്കുറിച്ചും മാത്രമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
12 കോടി ജനങ്ങള്‍ തൊഴില്‍രഹിതരായി, ജി.ഡി.പി 24 ശതമാനത്തിലേക്ക് കൂപ്പുകുത്തി കൊവിഡ് 1000 മടങ്ങ് വര്‍ദ്ധിച്ചു, അദ്ദേഹം സര്‍ക്കാറിന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കരാര്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡിന് നല്‍കിയ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
ആരോഗ്യമേഖല നശിച്ചുക്കൊണ്ടിരിക്കുമ്പോഴും ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ചുകയറുമ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിലും പ്രധാനമന്ത്രിക്ക് പുതിയ വസതി പണിയുന്നതിലും മാത്രമാണ് ഇപ്പോഴും സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
861.90 കോടി രൂപയ്ക്കാണ് കേന്ദ്രസര്‍ക്കാറുമായി ടാറ്റ കരാര്‍ ഒപ്പിടുന്നത്. ഇപ്പോഴുള്ള വൃത്താകാരത്തിലുള്ള കെട്ടിടത്തിനു പകരം ത്രികോണാകൃതിയില്‍ മൂന്നു നിലയുള്ളതായിരിക്കും പുതിയ കെട്ടിടം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക