ആ എക്‌സ്‌പ്രെഷന്‍ നായികക്ക് എങ്ങനെ കാണിച്ചുകൊടുക്കണമെന്ന് അറിയില്ല, അതിന് ഏതേലും ഫിലിം സ്‌കൂളില്‍ പോകേണ്ടി വരും: പ്രശാന്ത് നീല്‍
Film News
ആ എക്‌സ്‌പ്രെഷന്‍ നായികക്ക് എങ്ങനെ കാണിച്ചുകൊടുക്കണമെന്ന് അറിയില്ല, അതിന് ഏതേലും ഫിലിം സ്‌കൂളില്‍ പോകേണ്ടി വരും: പ്രശാന്ത് നീല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th April 2022, 11:28 am

പ്രശാന്ത് നീല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച യഷ് നായകനായെത്തിയ കെ. ജി. എഫ് ചാപ്റ്റര്‍ 2 തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മാസ് മസാല ആക്ഷന്‍ ഷേഡിലുള്ള ഈ സിനിമ പ്രേക്ഷകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.

സംവിധായകന്‍ പ്രശാന്ത് നീലിന്റെ എഴുത്തും മേക്കിംഗും ഗംഭീരമായെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ റൊമാന്‍സ് എഴുതാന്‍ തനിക്ക് കഴിയില്ലെന്നാണ് പ്രശാന്ത് നീല്‍ പറയുന്നത്. അക്കാര്യത്തില്‍ തനിക്ക് വൈകല്യങ്ങളുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളില്‍ റൊമാന്റിക് രംഗങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറയുകയാണ് പ്രശാന്ത് നീല്‍.

‘റൊമാന്റിക് രംഗങ്ങള്‍ എഴുതാന്‍ എനിക്ക് കഴിയില്ല. ഒരു പക്ഷെ അമ്മയുടെ സ്‌നേഹമൊക്കെ എനിക്ക് ചെയ്യാന്‍ കഴിയും. പ്രണയം അവതരിപ്പിക്കാന്‍ ഞാന്‍ എന്റെ പരമാവധി ശ്രമിക്കാറുണ്ട്. മേനേ പ്യാര്‍ കിയ, ഖയ്യാമത് സെ ഖയ്യാമത് തക് എന്നീ സിനിമകള്‍ ഒക്കെ എന്റെ മുന്നിലുണ്ട്.

പക്ഷെ അതുപോലെ എഴുതാന്‍ എനിക്ക് പറ്റില്ല. അതെനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും കഴിവുണ്ടാവില്ലല്ലോ,’ പ്രശാന്ത് പറഞ്ഞു.

‘റൊമാന്‍സ് ആകുമ്പോള്‍ അത് എങ്ങനെ ചെയ്യണമെന്ന് എനിക്ക് ഹീറോയിനെ കാണിക്കണം. ആ എസ്പ്രഷന്‍സ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല. ഒരുപാട് ഡയറക്ടര്‍സ് അങ്ങനെ ചെയ്യാറുണ്ടെന്ന് എനിക്കറിയാം. ഹീറോയിന്‍ സിനിമയില്‍ എങ്ങനെ കാണപ്പെടണം, അവള്‍ എങ്ങനെ സംസാരിക്കണം, അവള്‍ക്കായി ധാരാളം സ്‌ക്രീന്‍ സ്‌പേസ് കൊടുക്കണം എന്നിവയില്‍ ഈ സംവിധായകര്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

ഇത്തരം കാര്യങ്ങളില്‍ എനിക്കിപ്പോള്‍ എന്റേതായ വൈകല്യങ്ങള്‍ ഉണ്ട്. റൊമാന്റിക് രംഗങ്ങള്‍ ചെയ്യാന്‍ ചിലപ്പോള്‍ ഞാന്‍ ഏതെങ്കിലും ഫിലിം സ്‌കൂളില്‍ പോകേണ്ടിവരും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prashant Neel talks about the difficulty of portraying romantic scenes