കന്നഡ ഫിലിം ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന നിലയിലെത്തിച്ചതില്‍ സംവിധായകന്‍ പ്രശാന്ത് നീലും കെ.ജി.എഫും വഹിച്ച പങ്ക് ചെറുതല്ല. യാതൊരു ഹൈപ്പും ഇല്ലാതെ എത്തിയ കെ.ജി.എഫ് ഒന്നാം ഭാഗത്തിന് ശേഷം നാല് വര്‍ഷമാണ് പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരുന്നത്.
മറ്റ് ഫിലിം ഇന്‍സ്ട്രികളില്‍ നിന്നും മികച്ച രീതിയിലാണ് കന്നഡ ഫിലിം ഇന്‍ഡസ്ട്രി പ്രവര്‍ത്തിക്കുന്നതെന്ന് പ്രശാന്ത് നീല്‍ പറയുന്നു. കന്നഡ സിനിമക്ക് ഇനി മാറ്റാനായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കന്നഡ ഫിലിം ഇന്‍ഡസ്ട്രിയെ പറ്റി പറഞ്ഞത്.
‘കന്നഡ ഫിലിം ഇന്‍ഡസ്ട്രിയില്‍ മാറ്റം വരുത്താനായിട്ട് ഒന്നുമില്ല. മറ്റ് ഇന്‍ഡസ്ട്രികളെക്കാളും മികച്ച രീതിയിലാണ് കന്നഡ സിനിമകള്‍ പെര്‍ഫോം ചെയ്യുന്നത്. കാരണം ഞങ്ങള്‍ വളരെ കുറച്ച് മാത്രം ചെലവാക്കി ഒരുപാട് ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യുന്നുണ്ട്.
കെ.ജി.എഫ് മൂന്നാം ഭാഗം വേണോയെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. മൂന്നാം ഭഗത്തെ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല. കെ.ജി.എഫ് എപ്പാഴും ഒറ്റ സിനിമയാണ്. ഞാന്‍ അത് സ്പ്ലിറ്റ് ചെയ്തന്നേയുള്ളൂ,’ പ്രശാന്ത് നീല്‍ പറഞ്ഞു.
റിലീസ് ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടിയാണ് കെ.ജി.എഫ് നേടിയത്. രണ്ടാം ദിനവും 100 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് കെ.ജി.എഫ് 2വിന് ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് സിനിമയുടെ രണ്ടാം ഭാഗം കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്.
Content Highlight: Prashant Neel says that the Kannada film industry is doing better than any other film industry