ചെന്നൈ: 2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി പ്രവര്‍ത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെക്ക് വേണ്ടി പ്രവര്‍ത്തിക്കും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോര്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായി കൂടികാഴ്ച്ച നടത്തി ധാരണയില്‍ ഒപ്പിട്ടു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയ സുനില്‍. കെ കഴിഞ്ഞയാഴ്ച്ച സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രശാന്ത് കിഷോര്‍ ചുമതലയേല്‍ക്കുന്നത്.
ബി.ജെ.പി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡണ്ട് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ജഗന്‍മോഹന്‍ റെഡിക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം വിജയിച്ചത്.
2015 ല്‍ നിതീഷ് കുമാറിന് വേണ്ടിയും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന് വേണ്ടിയും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍ നീതി മയ്യവുമായുള്ള കരാര്‍ ജനുവരിയില്‍ അവസാനിക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ