| Tuesday, 4th May 2021, 9:45 am

എന്നാല്‍ പിന്നെ നൈട്രജന്റെ പേര് മാറ്റി ഓക്‌സിജന്‍ എന്നാക്കാന്‍ ഞങ്ങളങ്ങ് തീരുമാനിച്ചു; യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന യോഗിക്ക് ഭൂഷന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

സംസ്ഥാനത്ത് കൊവിഡ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് യോഗിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. നൈട്രജന്റെ പേര് മാറ്റി ഓക്‌സിജന്‍ എന്നാക്കാം എന്നാണ് ഭൂഷണ്‍ പരിഹസിച്ചത്.

”യു.പിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് യോഗി പറയുന്നു. എന്നാല്‍ നൈട്രജന്റെ പേര് മാറ്റി ഓക്‌സിജന്‍ എന്നാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ഓക്‌സിജന്‍ കിട്ടാതെ പല രോഗികള്‍ക്കും യു.പിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ല.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Prashant BUshan Mocks Up CM yogi

We use cookies to give you the best possible experience. Learn more