national news
ഗോഡി മീഡിയയുടെ കീരിടത്തിനായി ഇന്ത്യാ ടുഡേ റിപബ്ലിക്ക് ടിവിയോട് മത്സരിക്കുകയാണ്; പാകിസ്താന്‍ പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 31, 11:55 am
Sunday, 31st January 2021, 5:25 pm

ന്യൂദല്‍ഹി: ഇന്ത്യാ ടുഡേയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഗോഡി മീഡിയയുടെ കീരിടത്തിനായി ഇന്ത്യാ ടുഡേ റിപബ്ലിക്ക് ടിവിയോട് മത്സരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യാ ടുഡേയുടെ ട്വീറ്റിനെതിരെ ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ പ്രതിക് സിന്‍ഹ എഴുതിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

രാകേഷ് ടികായതിന് പിന്തുണ അര്‍പ്പിക്കാന്‍ പഞ്ചാബിലെ അമൃത്സറില്‍ നിന്നും ഖാസിപൂര്‍ അതിര്‍ത്തിയിലേക്ക് പത്തിലധികം യുവാക്കള്‍ എത്തി എന്നായിരുന്നു ഇന്ത്യാ ടുഡേയുടെ ട്വീറ്റ്. എന്നാല്‍ ട്വീറ്റില്‍ അമൃത്സര്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് അടുത്താണെന്ന് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് പ്രതിക് സിന്‍ഹ ട്വീറ്റ് ചെയ്തത്.
പാകിസ്താന്‍ പരാമര്‍ശം നടത്തി ആജ് തക് ആദ്യം നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താന്‍ അതിര്‍ത്തിയെക്കുറിച്ചുള്ള പരാമര്‍ശം ഒരു പിശകല്ലെന്നും മനഃപൂര്‍വമായിരുന്നെന്നും പ്രതിക് സിന്‍ഹ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ രണ്ട് ചാനലകളും അത് പങ്കുവെച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Prashant Bushan against India Today