ആദ്യം കൊലക്കുറ്റം ആരോപിച്ചു, ഇപ്പോള്‍ കഞ്ചാവ് എത്തിച്ചെന്ന് പറഞ്ഞ് അറസ്റ്റ്; റിയ ചക്രബര്‍ത്തിക്കെതിരെ നടക്കുന്നത് ബി.ജെ.പിയുടെ വൃത്തികെട്ട കളിയെന്ന് ഭൂഷണ്‍
പട്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്ന ഉദ്ദേശ്യത്തോടെ ബി.ജെ.പി നടത്തുന്ന വൃത്തികെട്ട കളികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രകികരണം.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അവസരം മുതലാക്കാമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി അവരുടെ മാധ്യമങ്ങളെ ഉപയോഗിച്ച് റിയ ചക്രബര്‍ത്തിയെ അധിക്ഷേപിക്കുകയാണെന്നും ഭൂഷണ്‍ പറഞ്ഞു.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബി.ജെ.പി നടത്തുന്നത് പൊള്ളയായ ക്യാംപെയ്ന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം റിയ ചക്രബര്‍ത്തിക്ക് മേല്‍ കൊലപാതക കുറ്റം ചുമത്തിയായിരുന്നു ക്യാംപെയ്‌നെന്നും ഇപ്പോഴത് സുശാന്തിന് കഞ്ചാവ് നല്‍കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിയക്കെതിരെ റിപ്പബ്ലിക്ക് ടി.വി നിരന്തരം അധിക്ഷേപം നടത്തുകയാണെന്ന് ആരോപിച്ച് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തക രാജിവെച്ചിരുന്നു.
അതേസമയം, നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത നടി റിയചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. റിയയെ പതിനാല് ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനാണ് കോടതി ഉത്തരവിട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക