|

മോദിക്കും ബി.ജെ.പിക്കും അവരുടെ വാലാട്ടി പട്ടികളായ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വലിയൊരു തംസ് ഡൗണ്‍ നല്‍കി; ബി.ജെ.പി ഭയപ്പെടണമെന്ന് പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ഒരാഴ്ചക്കാലം സോഷ്യയില്‍ മീഡിയയില്‍ ബി.ജെ.പിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

ഒരാഴ്ച മുഴുവന്‍ മോദിക്കും അമിത് ഷായ്ക്കും ബി.ജെ.പിക്കും അവരുടെ വാലാട്ടി പട്ടികളായ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ നല്‍കിയത് വളരെ വലിയൊരു തംസ് ഡൗണ്‍ ആണെന്ന് ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പിയുടെ തകര്‍ച്ചയും വീഴ്ചയും വളരെ വേഗത്തിലാണെന്നും തീര്‍ച്ചയായും ഇതില്‍ ബി.ജെ.പി ഭയപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയും കാലം തങ്ങളെ എങ്ങനെയൊക്കെ പറ്റിച്ചുവെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. വഞ്ചിക്കപ്പെട്ട മനുഷ്യരോളം അമര്‍ഷമുള്ള മറ്റാരും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടേയും യൂട്യൂബ് പേജുകളില്‍ അപ് ലോഡ് ചെയ്ത മോദിയുടെ മന്‍ കീ ബാത്തിന് റെക്കോര്‍ഡ് ഡിസ് ലൈക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ പ്രസംഗം ലൈക്ക് ചെയ്യാന്‍ ബി.ജെ.പി നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.

ഇതിന് പിന്നാലെ മോദിയുടെ വീഡിയോ ഡിസ് ലൈക്ക് ചെയ്യാനുള്ള ഓപ്ഷന്‍ എടുത്തുകളയുകയായിരുന്നു.

ഡിസ് ലൈക്ക് ഓപ്ഷന്‍ ഒഴിവാക്കിയതിന് പിന്നാലെ ബി.ജെ.പിയുടെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

ഡിസ് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമുള്ള ഓപ്ഷനെ നിങ്ങള്‍ക്ക് തടയാനാകുവെന്നും സര്‍ക്കാരിനെതിരയാ ശബ്ദങ്ങളെ ഇല്ലാതാക്കാനാകില്ലെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlights: prashant  bushan against bjp and modi