| Saturday, 4th January 2020, 11:16 pm

'ഐ.പി.എസ് ഓഫീസര്‍ ആയിരുന്നുവെന്ന് വിശ്വസിക്കാനാവുന്നില്ല, കൂടെ പ്രവര്‍ത്തിച്ചതില്‍ നാണം തോന്നുന്നു'; കിരണ്‍ ബേദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ഓം എന്നാണെന്നും പറയുന്ന വീഡിയോ ഷെയര്‍ ചെയ്ത പുതുച്ചേരി ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍.

ഇത്തരം ചവറുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഇവര്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ലോക്പാല്‍ സമരത്തില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ നാണക്കേട് തോന്നുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാസയുടെ കണ്ടുപിടുത്തമെന്ന പേരിലായിരുന്നു കിരണ്‍ ബേദിയുടെ ട്വീറ്റ്.
കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോ ആയ സൂര്യന്റെ ഓം കാര ശബ്ദമായിരുന്നു ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്.

നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഒരൊറ്റ ഗൂഗിള്‍ സര്‍ച്ചില്‍ അത് ലഭ്യമാകുമെന്നിരിക്കെയാണ് വ്യാജ വീഡിയോയുമായുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ്.

നിരവധി പേരാണ് കിരണ്‍ ബേദിയുടെ ട്വീറ്റിനെ ട്രോളി രംഗത്തെത്തി. ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന താങ്കളെപ്പോലുള്ളവര്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഒരു തവണയെങ്കിലും അതില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more