ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം പണിയുന്നതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.
രാമനോടുള്ള ഭക്തിയല്ല അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ബി.ജെ.പിക്കാരെ പ്രേരിപ്പിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ലേ എന്നാണ് ഭൂഷണ്‍ ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാമനോടുള്ള ഭക്തിയല്ല ബി.ജെ.പിയുടെ അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്നില്‍. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. അതിലൂടെ അധികാരം നേടുകയായിരുന്നു ലക്ഷ്യം. ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി. പണം തട്ടാനുള്ള ഒരു പ്രോജക്ടിന്റെ പേരായിരുന്നു അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം എന്നത്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്.
“2 Crores To 18 Crores In Minutes”: Ram Temple Trust Accused Of Land Scam.
The BJP’s Ayodhya temple project was never about Ram. It was a means to divide society & gain power. Now, as it is increasingly obvious, it has become a project to siphon off money https://t.co/1jNAtVtI2h— Prashant Bhushan (@pbhushan1) June 14, 2021