സംശയങ്ങള്‍ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തി; ലോയ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍
National
സംശയങ്ങള്‍ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തി; ലോയ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th April 2018, 4:22 pm

ന്യുദല്‍ഹി: ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമെന്ന സുപ്രീം കോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് വിധിയെന്നും. സംശയങ്ങള്‍ ഉന്നയിച്ചതിന് തങ്ങളെ കുറ്റപ്പെടുത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമെന്ന് കണ്ടത്തിയ സുപ്രീം കോടതി ലോയ കേസില്‍ തുടരന്വേഷണമില്ലെന്നും കോടതി പറഞ്ഞു. ലോയ കേസില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിക്കൊണ്ടായിരുന്നു വിധിപറഞ്ഞത്.

ലോയക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ല. ഹരജിക്കാരന്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൊതുതാല്‍പര്യ ഹര്‍ജികള്‍ ഗൂഡാലോചന നിറഞ്ഞതും സ്ഥാപിത താല്‍പര്യങ്ങളുടെ പുറത്തുള്ളതും കോടതിയലക്ഷ്യവും ആണ് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഹര്‍ജിയുടെ ലക്ഷ്യം ജുഡീഷ്യറിയെ താര്‍ അടിച്ച് കാണിക്കല്‍ ആണെന്ന് സുപ്രീംകോടതി ബഞ്ച് അഭിപ്രായപ്പെട്ടു.


Read Also :

ആര്‍.എസ്.എസിന് നേരെ വന്നാല്‍ പള്ളിയില്‍ കയറി വെട്ടും ഞങ്ങള്‍; പ്രകോപനപരമായ ‘മുദ്രാവാക്യ’വുമായി കാസറഗോഡ് ആര്‍.എസ്.എസിന്റെ പ്രകടനം


ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഹരജിക്കാരന്‍ ശ്രമിച്ചെന്നും ഗൂഢലക്ഷ്യത്തോടെയുള്ള ഹരജികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ദുഷ്യന്ത് ദാവെയ്ക്ക് പുറമെ ഇന്ദിര ജയ്‌സിംഗ്, വി ഗിരി, പിഎസ് സുരേന്ദ്രനാഥ്, പല്ലവ് ഷിഷോദിയ, പ്രശാന്ത് ഭൂഷണ്‍, സന്‍പ്രീത് സിംഗ് അജ്മാനി എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി, ഹരീഷ് സാല്‍വേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ ഹാജരായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്‍ അംഗമായ ഡി.വൈ.ചന്ദ്രചൂഢാണ് ഈ വിധി എഴുതിയിരിക്കുന്നത്.

ജഡ്ജി ലോയ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പമാണ് നാഗ്പൂരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. മരണപ്പെടും മുന്‍പ് ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തതും നാഗ്പുരില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതും