ന്യൂദല്‍ഹി: ദേശീയ ന്യൂസ് ചാനലിലെ 14 അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഇന്ത്യാ മുന്നണിയുടെ നടപടിയില്‍ പ്രതികരവുമായി സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യ ഒടുവില്‍ ഗോഡി മീഡിയ ടീമിന്റെ താരനിരയെ തിരിച്ചറിയുകയും അടയാളപ്പെടുത്തുകയും ചെയ്‌തെന്നും അതൊരു നല്ല തീരുമാനമായെന്നും പ്രശാന്ത് ഭൂഷണ്‍ എക്‌സില്‍ കുറിച്ചു.
ഇന്ത്യ മുന്നണി ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയ ദേശീയ ചാനല്‍ അവതാരകരുടെ പട്ടിക പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. വിദ്വേഷ പ്രചരണത്തിന് ഇടം നല്‍കുന്നതും പ്രതിപക്ഷ ബഹുമാനമില്ലാത്തതുമായ അവതാരകരെയാണ് ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്നത്.
ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട 28 പ്രതിപക്ഷ പാര്‍ട്ടികളും ലിസ്റ്റിലെ അവതാരകരുടെ പരിപാടികളില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കില്ല. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഇന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് നടപടി.
റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് രഞ്ജന്‍ ഗോസ്വാമി, ന്യൂസ് 18 ചാനലിലെ അമന്‍ ചോപ്ര, ആജ് തകിലെ ചിത്ര ത്രിപാഠി എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ മുന്നണി ബഹിഷ്‌കണം ഏര്‍പ്പെടുത്തിയ അവതാരകര്‍
1. അമന്‍ ചോപ്ര (ന്യൂസ് 18)
2. അമീഷ് ദേവ്ഗണ്‍ (ന്യൂസ് 18)
3. അദിതി ത്യാഗി (ഇന്ത്യ എക്സ്പ്രസ്)
4. ചിത്ര ത്രിപാഠി (ആജ് തക്)
5. അര്‍ണബ് ഗോസ്വാമി(റിപ്പബ്ലിക് ടി.വി)
6. ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ)
7. പ്രാചി പരാശര്‍ (ഇന്ത്യ ടിവി)
8. ആനന്ദ് നരസിംഹന്‍ (ന്യൂസ് 18)
9. സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്)
10. ശിവ് അരൂര്‍ (ഇന്ത്യ ടുഡേ)
11. റൂബിക ലിയാഖത്ത് (ഇന്ത്യ 24)
12. സുധീര്‍ ചൗധരി(ആജ് തക്)
13. അശോക് ശ്രീവാസ്തവ്
14. നവിക കുമാര്‍(ടൈംസ് നൗ)
Content Highlight: Prashant Bhushan reacts to India Front’s decision to boycott 14 presenters