ന്യൂദല്‍ഹി: ഇന്ന് ശ്രീലങ്കയില്‍ സംഭവിക്കുന്നത് പോലെയായിരിക്കുമോ നാളെ ഇന്ത്യയിലും സംഭവക്കുകയെന്ന് മുതിര്‍ന്ന അഭിഭാഷകകന്‍ പ്രശാന്ത് ഭൂഷണ്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കയിലെ ഭരണാധികാരികള്‍ ചെയ്തതും ഇന്ന് ഇന്ത്യയിലെ ഭരണാധികാരികള്‍ ഇവിടെ ചെയ്യുന്നതും തമ്മിലുള്ള സാമ്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? ഇന്ന് ശ്രീലങ്കയില്‍ സംഭവിക്കുന്നതുപോലെയായിരിക്കുമോ ഇന്ത്യയിലെ അനന്തരഫലങ്ങള്‍? അദ്ദേഹം ചോദിച്ചു.
ശ്രീലങ്കയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളെ കുറിച്ച് വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ട് പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
‘ഹലാല്‍ ബഹിഷ്‌കരണം ആവശ്യപ്പെട്ട് ലങ്കയിലെ ബുദ്ധ സന്യാസിമാര്‍’, ‘ശ്രീലങ്കയില്‍ മുസ്‌ലിം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും എതിരായി ആള്‍ക്കൂട്ട ആക്രമണം’, ശ്രീലങ്കയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ക്ക നിരോധിച്ചു, ശ്രീലങ്കയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു’, ‘ശ്രീലങ്കയില്‍ മുസ് ലിങ്ങള്‍ വിവേചനത്തിനും ആക്രമണത്തിനും ഇരയാകുന്നു തുടങ്ങിയ തലക്കെട്ടുകളാണ് പ്രശാന്ത് ഭൂഷണ്‍ പങ്കുവച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം ശക്തമായതിന് പിന്നാലെ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചിരുന്നു.
Content Highlights: Prashant Bhushan compares Srilanka and India