ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാനും ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ബലിയാടുകളാക്കാനും സര്‍ക്കാര്‍ യു.എ.പി.എ പോലുള്ള നിര്‍ദ്ദയമായ നിയമങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുമ്പോള്‍ ജീവിക്കാനുള്ള അവാകശവും സ്വാതന്ത്രവുമാണ് ആക്രമിക്കപ്പെടുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള കടന്നുകയറ്റം നടക്കുന്നുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ശാസ്ത്രീയ ബോധവും വിമര്‍ശനാത്മക ചിന്തയും ഇത് ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.എസ്.എസ്സോ ബി.ജെ.പിയോ ആണെങ്കില്‍ യോഗ്യത ഇല്ലാതെ തന്നെ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ആയി നിയമിക്കപ്പെടുന്ന സ്ഥിതിയാണ് ഉള്ളതെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
ഔദ്യോഗികമായി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ കൂടി അടിയന്തരാവസ്ഥയുണ്ടായിരുന്ന കാലത്ത് നടന്നതിനെക്കാള്‍ മോശം കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ആക്രമണിത്തിന് കീഴിലാണെന്നും ഭൂഷണ്‍ പറഞ്ഞു. തുല്യതയ്ക്കുള്ള അവകാശം തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രസാന്ത് ഭൂഷണ്‍ മുസ് ലിങ്ങള്‍ക്കും ദളിതര്‍ക്കും ഇന്ത്യയില്‍ തുല്യത ലഭിക്കുന്നില്ലെന്നും പറഞ്ഞു.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്നുണ്ടെന്നുറപ്പിക്കാനും ന്യൂനപക്ഷങ്ങള്‍, മുസ്‌ലിങ്ങള്‍ ദളിതര്‍ എന്നിവര്‍ക്ക് നിയമത്തിന് മുന്നില്‍ തുല്യത ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും നിയമങ്ങള്‍ നിര്‍മ്മിക്കുകയും പൊലീസിനെ ചട്ടംകെട്ടുകയും ചെയതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്കുമേല്‍ രാജ്യദ്രോഹം ചുമത്ത രീതിയാണ് രാജ്യത്തുള്ളതെന്ന് പറഞ്ഞ ഭൂഷണ്‍ ഇപ്പോള്‍ കോടതിയക്ഷ്യവും ചുമത്തുന്ന രീതി തുടങ്ങിയിട്ടുണ്ടെന്നും തനിക്കെതിരെ ചുമത്തിയ കോടതിയലക്ഷ്യ കേസ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക