| Friday, 15th November 2019, 1:26 pm

'വലിയ പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ സര്‍ക്കാരിനൊപ്പം നിന്നു'; രഞ്ജന്‍ ഗൊഗോയിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയവെ, അദ്ദേഹത്തെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നെന്നും പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സര്‍ക്കാരിന് അനുകൂലമായി തീരുമാനമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

2018 ജനുവരിയില്‍ രഞ്ജന്‍ ഗൊഗോയ്, അന്നത്തെ സുപ്രീം കോടതി ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ജഡ്ജിമാര്‍ പരസ്യമായി കോടതിമുറ്റത്ത് വാര്‍ത്താസമ്മേളനം നടത്തിയത്. ആ സംഭവത്തോടെ ഏറെ പ്രതീക്ഷയായിരുന്നു തനിക്കെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സര്‍ക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. അയോധ്യാ വിധി അടക്കമുള്ള കാര്യങ്ങളെല്ലാം വിധികളേതെന്നു വ്യക്തമാക്കാതെ അദ്ദേഹം സൂചിപ്പിച്ചത്.

ചീഫ് ജസ്റ്റിസിന്റെ ‘മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍’ എന്ന അധികാരത്തില്‍ ഒരു വ്യത്യാസവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുകള്‍ പരിഗണിക്കാന്‍ ബെഞ്ചുകള്‍ രൂപീകരിക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ അധികാരമാണ് മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം:

സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ അവസാന ദിവസമാണ്. എങ്ങനെയാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്? 2018 ജനുവരിയിലെ വാര്‍ത്താ സമ്മേളനത്തിനു ശേഷം വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ ഒരു ജീവനക്കാരി അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചീഫ് ജസ്റ്റിസിന്റെ ‘മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍’ എന്ന അധികാരത്തില്‍ ഒരു വ്യത്യാസവും കണ്ടില്ല. പക്ഷേ രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിലെല്ലാം സര്‍ക്കാരിന് അനുകൂലമായി തീരുമാനിക്കപ്പെട്ടു.

We use cookies to give you the best possible experience. Learn more