ആദ്യം നമസ്‌തേ ട്രംപ്, പിന്നെ അയോധ്യ ഭൂമി പൂജ എന്നിട്ടും അവര്‍ പറയുന്നു 'കൊറോണ ജിഹാദ് ' എന്ന്; രാം ജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രശാന്ത് ഭൂഷണ്‍
ന്യൂദല്‍ഹി: അയോധ്യയില്‍ രാം ജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
ഫെബ്രുവരിയില്‍ നടത്തിയ നമസ്‌തേ ട്രംപ് പരിപാടിക്കെതിരെയും അയോധ്യ ‘ഭൂമി പൂജ’ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അഹമ്മദാബാദ് ആദ്യത്തെ ഹോട്ട് സ്‌പോട്ടാകാന്‍ കാരണം നമസ്‌തേ ട്രംപ് പരിപാടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അവരാദ്യം ട്രംപിന്റെ പരിവാരങ്ങളെ വരാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധിച്ചു. ജനക്കൂട്ടം ഉണ്ടാവുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പോലും ഉപദേശിച്ചിരുന്നു, എന്നിട്ടും ഫെബ്രുവരി 24 ന് നമസ്തേ ട്രംപ് പരിപാടിക്കായി ഒരു സ്റ്റേഡിയത്തിലേക്ക് ഒരുലക്ഷം ആളുകളെ വിളിച്ചുവരുത്തി. ഇത് അഹമ്മദാബാദിനെ ആദ്യത്തെ കൊറോണ ഹോട്ട്സ്പോട്ടാക്കി മാറ്റി. ഇപ്പോള്‍ അവര്‍ അയോധ്യ ഭൂമി പൂജയ്ക്ക് നിര്‍ബന്ധിച്ചു. എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.