| Monday, 11th January 2021, 9:22 am

'ഷാ ജൂനിയറാണല്ലോ നമ്മുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരന്‍'; ഐ.സി.സിയിലേക്ക് അമിത് ഷായുടെ മകനെ അയക്കുന്നതിനെതിരെ പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ ഐ.സി.സിയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധിയായി അയക്കുന്നതില്‍ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പിയുടെ പ്രധാന നേതാവുമായ അമിത് ഷായുടെ മകനെയാണ് ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സിലേക്ക് അയക്കുന്നതെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമര്‍ശനം.

‘അതേ, ബി.ജെ.പിയില്‍ ഒരു രാജവാഴ്ചയും ഇല്ല! ഷാ ജൂനിയറാണല്ലോ നമ്മുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരന്‍,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഐ.സി.സി (ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് കൗണ്‍സില്‍)യിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള ബി.സി.സി.ഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ യോഗത്തിലാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ പ്രതിനിധിയായി തെരഞ്ഞെടുത്തത്.

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു നേരത്തെ ഐ.സി.സിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായതിനാലാണ് പുതിയ പ്രതിനിധിയെ കണ്ടെത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

പ്രതിനിധിയായി ജയ് ഷായെ തെരഞ്ഞെടുത്തതിന് പിന്നാലെ വ്യാപകവിമര്‍ശനമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രതിനിധീകരിക്കുന്നത് ക്രിക്കറ്റ് കളിക്കുന്നവരാകണ്ടേയെന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prashant Bhushan against Amit Shah’s son Jay Shah becoming India’s representative in ICC

We use cookies to give you the best possible experience. Learn more