വർഷങ്ങൾക്ക് ശേഷത്തിൽ വിനീത് തന്നെ മനസ്സിൽ കണ്ട് ഒരു സീൻ എഴുതിയെന്ന് സെറ്റ് അസോസിയേറ്റ് പ്രശാന്ത് അമരവിള. താൻ അഭിനയിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശാന്ത്. താൻ ആദ്യമായി അഭിനയിക്കുന്നത് കുഞ്ഞിരാമായണത്തിലെ ആണെന്നും പിന്നീട് ഹൃദയത്തിലും താൻ വർക്ക് ചെയ്യുന്ന പടങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.
വർഷങ്ങൾക്ക് ശേഷത്തിൽ വിനീത് തന്നെ മനസിൽ കണ്ട് ഒരു സീൻ എഴുതിയെന്നും അത് തന്നോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ പറ്റില്ലെന്ന് പറഞ്ഞെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. അത് രാത്രിയിലെ സീൻ ആയതുകൊണ്ട് അഭിനയിക്കുന്ന ആളെ കാണില്ലെന്നും അതുകൊണ്ടാണ് പറ്റില്ലെന്ന് പറഞ്ഞതെന്നും പ്രശാന്ത് കൗമുദി മൂവീസിനോട് പറഞ്ഞു.
‘ഞാൻ ആദ്യമായിട്ട് അഭിനയിച്ചത് കുഞ്ഞിരാമായണത്തിലാണ്. പിന്നെ ഹൃദയത്തിൽ അഭിനയിച്ചിട്ടുണ്ട്. ചെയ്ത പടങ്ങളിലൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഈ പടത്തിലെ വേറൊരു ഭാഗ്യം എന്തെന്നാൽ, വിനീതേട്ടൻ സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് എന്നെ ഓർമിച്ച് എനിക്ക് വേണ്ടി ഒരു സീൻ എഴുതി.
എന്നെ തന്നെ മനസിൽ കണ്ട് എഴുതി. എൻ്റെ അടുത്ത് നീ ഇത് അഭിനയിക്കണം എന്ന് പറഞ്ഞു. ഞാൻ ഇല്ല എന്ന് പറഞ്ഞു. കാരണം അത് നൈറ്റ് ആണ്. എന്നെ പോലും തിരിച്ചറിയില്ല. ഇത് എനിക്ക് വേണ്ട എന്ന് പറഞ്ഞു. എല്ലാവരും കളിയാക്കി. മലയാള സിനിമയുടെ വിനീത് ശ്രീനിവാസൻ നിനക്ക് വേണ്ടി ഇങ്ങനെ ഒക്കെ എഴുതിയിട്ട് നീ അഭിനയിക്കില്ല എന്നൊക്കെ പറഞ്ഞു.
ബാക്ക് ആരും തിരിച്ചറിയാൻ പോകുന്നില്ല, ഞാൻ ചെയ്യില്ല എന്ന് പറഞ്ഞു. നീ ചെയ്തേ പറ്റു എന്നൊക്കെ പറഞ്ഞു. അവസാനം ലൈറ്റ് അപ്പ് ചെയ്തു, ആ ഷോട്ട് എടുക്കാൻ നേരം ആര് നിന്നാലും അറിയില്ല. അതിൽ നിന്ന് ഞാൻ മാറി. വേറൊരു വേഷം എനിക്ക് തന്നു നിവിൻ പോളിയുമായുള്ള സംഭവം തന്നു,’ പ്രശാന്ത് അമരവിള പറഞ്ഞു.
Content Highlight: Prashant Amaravila said that Vineeth had written a scene for me in varshangalkk shesham