ചൈനീസ് പ്രതിനിധിയുമായി അഭിമുഖം; പി.ടി.ഐയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ പ്രസാര്‍ ഭാരതി, ദേശ വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപണം
national news
ചൈനീസ് പ്രതിനിധിയുമായി അഭിമുഖം; പി.ടി.ഐയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ പ്രസാര്‍ ഭാരതി, ദേശ വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th June 2020, 6:45 pm

ന്യൂദല്‍ഹി: വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ തീരുമാനിച്ച് പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതി. രാജ്യവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് പി.ടി.ഐക്ക് പ്രസാര്‍ ഭാരതി കത്തയച്ചിട്ടുണ്ട്.

ഇന്ത്യ-ചൈന സംഘര്‍ഷത്തിനിടെ ചൈനീസ് ചൈനീസ് പ്രതിനിധി സണ്‍ വെയ്‌ഡോങുമായി നടത്തിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്. അഭിമുഖത്തില്‍ ചൈനീസ് പ്രതിനിധി ഇന്ത്യയെ വിമര്‍ശിച്ചിരുന്നു.

പി.ടി.ഐക്ക് പ്രസാര്‍ ഭാരതി നല്‍കുന്ന വാര്‍ഷിക ഫീസ് തുടര്‍ന്നു നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് അടുത്ത വൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ചൈനയ്ക്കല്ലെന്നും അതിര്‍ത്തി രേഖ ലംഘിച്ചത് ഇന്ത്യന്‍ സൈന്യമാണെന്നുമാണ് ചൈനീസ് പ്രതിനിധി പി.ടി.ഐ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ പ്രോഫിറ്റ് ന്യൂസ് ഏജന്‍സികളിലൊന്നാണ് പി.ടി.ഐ. 1000ത്തിലധികം മുഴുവന്‍ സമയ ജീവനക്കാരാണ് പി.ടി.ഐക്കുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ