Entertainment
സലാറിന് മുമ്പ് സാമ്പിളായി ബഗീരാ, പ്രശാന്ത് നീൽ ചിത്രം ടീസർ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 17, 06:14 am
Sunday, 17th December 2023, 11:44 am

കെ. ജി. എഫ് ഒരുക്കിയ പ്രശാന്ത് നീലും ഹിറ്റ്‌ സിനിമകളുടെ നിർമാതക്കളായ ഹോംബാലെ ഫിലിംസ് വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് സലാർ. ചിത്രം റിലീസ് ആവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതേ കൂട്ടുകെട്ടിന്റെ തന്നെ മറ്റൊരു ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.

ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ബഗീരയുടെ ത്രസിപ്പിക്കുന്ന ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പ്രശാന്ത് നീലാണ്. ശ്രീ മുരളി പൊലീസ് കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സമൂഹം ഒരു വനമായി മാറുമ്പോൾ ഒരേയൊരു വേട്ട മൃഗം മാത്രം നീതിക്കായി ഗർജിക്കുമെന്ന അടിക്കുറിപ്പോടെ 2020 ൽ ആയിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പുറത്ത് വിട്ടത്.

ചിത്രത്തിൽ പ്രകാശ് രാജ്, രുക്മിണി വാസന്ത് തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. കെ.ജി. എഫ് പോലെ തന്നെ ചിത്രം ഒരു ഗംഭീര ആക്ഷൻ ത്രില്ലർ തന്നെയായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.

ആക്ഷൻ സിനിമകളുടെ മേക്കറായി പ്രശാന്ത് നീലും കെ.ജി. എഫും കാന്താരയും പോലെ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ ഹോംബാലെ ഫിലിംസും വീണ്ടും കൈകോർക്കുമ്പോൾ വമ്പൻ പ്രതീക്ഷയിലാണ് ആരാധകർ.

അതേ സമയം പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ ഈ മാസം 22 ന് തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlight: Prasanth Neel’s Bhagheera Movie Teaser Released