നടന്‍ ആമിര്‍ ഖാന്‍ ടോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോട്ടുകള്‍. സലാറിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ആമിര്‍ ഖാനെത്തുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോട്ടുകള്‍ പറയുന്നത്. ആര്‍.ആര്‍.ആര്‍, ഗോഡ്ഫാദര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബോളിവുഡ് താരങ്ങള്‍ തെലുങ്ക് സിനിമയിലേക്ക് ഒരുപാട് ശ്രദ്ധിക്കുന്നുണ്ടെന്നാണ് പൊതുവെ പറയപ്പെടുന്നത്.
ഇപ്പോള്‍ തെലുങ്ക് സിനിമകള്‍ക്ക് പാന്‍ ഇന്ത്യന്‍ ലെവലില്‍ കിട്ടുന്ന റീച്ചാണ് ഇത്തരത്തില്‍ ബോളിവുഡ് താരങ്ങളെ ടോളിവുഡിലേക്ക് ആകര്‍ഷിക്കാനുള്ള പ്രധാന കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ആളുകള്‍ പറയുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ നടന്‍ ആമിര്‍ ഖാന്‍ ഉടന്‍ തന്നെ ടോളിവുഡില്‍ അരങ്ങേറ്റം നടത്തും.
ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിലായിരിക്കും ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തുക. കെ.ജി.എഫ് എന്ന പാന്‍ ഇന്ത്യന്‍ സിനിമക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമ സലാറാണ്. അതിന് ശേഷമായിരിക്കും ആമിര്‍ ഖാനെ പ്രധാന കഥാപാത്രമാക്കി അടുത്ത സിനിമ ചെയ്യുന്നത്.
പ്രശാന്ത് നീലിന്റെ അടുത്തവൃത്തങ്ങളാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വിട്ടത്. ജൂനിയര്‍ എന്‍.ടി.ആറിനോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തിലായിരിക്കും ആമിര്‍ ഖാന്‍ എത്തുന്നത്. ചിത്രത്തിലേക്ക് ആമിറിനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജൂനിയര്‍ എന്‍.ടി.ആറിന്റെ 31-ാമത് ചിത്രമായിരിക്കുമിത്. നിലവില്‍ പ്രഭാസിനെ നായകനാക്കി സലാര്‍ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് പ്രശാന്ത് നീല്‍. പൃഥ്വിരാജ് സുകുമാരന്‍, ജഗപതി ബാബു, ശ്രുതി ഹാസന്‍ എന്നിവരാണ് സലാറിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ചിത്രത്തിലെ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വര്‍ധരാജ് മന്നാര്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ വര്‍ഷം തെലുങ്കില്‍ പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍, ഗോഡ്ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറില്‍ അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട് എന്നിവരും അഭിനയിച്ചിരുന്നു. ചിരഞ്ജീവി നായകനായെത്തിയ ഗോഡ്ഫാദറില്‍ സല്‍മാന്‍ ഖാനും മുഖ്യവേഷങ്ങളിലുണ്ടായിരുന്നു.
content highlight: prasanth neel rope in amir khan for junior NTR new movie