| Wednesday, 5th July 2017, 4:39 pm

'പണ്ട് ഈയ്യുള്ളവനും ഇരുന്ന പോസ്റ്റാ, എംപ്ലോയ്‌മെന്റ് എന്നാല്‍ പണി'; ശ്രീറാം വെങ്കിട്ടരാമന് ആശംസയുമായി പ്രശാന്ത് നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമന് ആശംസകളുമായി പ്രശാന്ത് നായര്‍ ഐ.എ.എസ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പണ്ട് ഈയ്യുള്ളവനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍. എംപ്ലോയ്‌മെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം വരും. നൂറുനൂറാശംസകള്‍ എന്നായിരുന്നു മുന്‍ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതേസമയം, ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടി തെറ്റില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ശ്രീറാമിനെ മാറ്റാനുള്ള തീരുമാനമെടുത്തത്.


Also Read: “പണ്ട് ഈയ്യുള്ളവനും ഇരുന്ന പോസ്റ്റാ, എംപ്ലോയ്‌മെന്റ് എന്നാല്‍ പണി”; ശ്രീറാം വെങ്കിട്ടരാമന് ആശംസയുമായി പ്രശാന്ത് നായര്‍


ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അതേ വകുപ്പിലെ സ്ഥാനങ്ങളിലേക്കു മാത്രമേ മാറ്റപ്പെടാവൂ എന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നും ഒരുദ്യോഗസ്ഥന്‍ ഏതെങ്കിലും സ്ഥാനത്തിരിക്കുന്നതു കൊണ്ട് മാത്രമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് സമ്മതിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ ആയാണ് ശ്രീറാമിന് നിയമനം നല്‍കിയിരിക്കുന്നത്. മാനന്തവാടി സബ് കളക്ടര്‍ക്കാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം എടുത്തത്.

വകുപ്പ് മേധാവിയായി സ്ഥാനക്കയറ്റം നല്‍കിയതാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. നാല് വര്‍ഷം സര്‍വീസുള്ളവരെ മാറ്റുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. യോഗത്തില്‍ ചീഫ് സെക്രട്ടറിയാണ് ഈ നിര്‍ദ്ദേശം വെച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more